ജയ്പൂര്‍ : രാജസ്ഥാന് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ പാര്‍ട്ടി ചുമതലയില്‍ നിന്ന് അജയ് മാക്കന് രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് അജയ് മാക്കനെ രാജിവെയ്ക്കുന്നതിലേക്ക് പേരിപ്പിച്ചതെന്നാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ രാജസ്ഥാന് കോണ്‍ഗ്രസ്സിനുള്ളില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗേഹ് ലോട്ടിന്റെ പേരാണ് ആദ്യം ഉയര്‍ന്നു വന്നത്. അദ്ദേഹത്തിന് നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുള്ളതിനാല്‍ കൂടുതല്‍ സാധ്യതയും കല്പ്പിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് ഗേഹ് ലോട്ടിനെ ഉറപ്പിക്കുന്നതിനിടെ രാജസ്ഥാനിലെ എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കുകയും അദ്ദേഹം പിന്മാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഖാര്‍ഗെയെ ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തെങ്കിലും രാജസ്ഥാന് നേതൃത്വത്തിനുള്ളിലെ പ്രതിസന്ധിക്ക് വിരാമമായില്ല. പിന്നാലെ രാജസ്ഥാന് കോണ്‍ഗ്രസിന്റെ ചുമതല ഉണ്ടായിരുന്ന മാക്കന് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: