ാലി: ജി20 യെ ഇനി ഇന്ത്യ നയിക്കും. ജി20യുടെ അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. ബാലിയില്‍ നടന്ന ഉച്ചക്കോടിയുടെ സമാപന ചടങ്ങില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്‌ക്ക് കൈമാറി. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര നിര്‍മാര്‍ജനം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് ഡിജിറ്റല്‍ പരിവര്‍ത്തനം സഹായകരമാകും. 50 രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ രാജ്യങ്ങളും വിവിധ മേഖലകളിലെ അടിയന്തിര ആവശ്യങ്ങള്‍ പരസ്പരം അറിയണം. അതിനനുസരിച്ച് ഉടന്‍ സഹായമെത്തിക്കാനും സാധിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളേയും ഒന്നിപ്പിക്കുന്നതില്‍ ഉണ്ടായ വിജയം നരേന്ദ്രമോദി എടുത്തുപറഞ്ഞു.വിവരസാങ്കേതികയ്‌ക്ക് ഇന്ത്യ മുന്‍തൂക്കം നല്‍കുമെന്നും കര്‍മ്മപദ്ധതിയുടെ ആദ്യഘട്ടം വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: