ലണ്ടന്‍: ജി20 ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ യുകെയില്‍ ജോലി ചെയ്യുന്ന 3000 പ്രൊഫഷണലുകള്‍ക്ക് വിസാ അനുമതി നല്കി ബ്രിട്ടണ്. കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ- ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായാണ് ഇത്.
ഇതുപ്രകാരം യുവ പ്രൊഫഷണലുകള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനായി ഒരോ വര്‍ഷവും അധിക 3,000 വിസയ്ക്ക് അനുമതി ലഭിക്കും. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഈ വിസയുടെ പ്രയോജനം ലഭിക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ.
ബാലിയില്‍ ജി20 ഉച്ചകോടിക്കിടെ യുസ് പ്രസിഡന്റ് ജോ ബൈഡന് ചൈനീസ് പ്രസിഡന്റ് ഷിജിന് പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷംമുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയും ആയിരുന്നു ഇത്. കൂടിക്കാഴ്ചയില്‍ യുകെയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായാണ് യുകെ- ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ പ്രൊഫഷണലുകളുടെ തൊഴില്‍പരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തിക ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാരിന് ഇരുരാജ്യങ്ങളും തമ്മില്‍ തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: