തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃത കോളേജിലെ എസ്എഫ്ഐയുടെ അധിക്ഷേപ പോസ്റ്ററില്‍ നടപടിയുമായി രാജ്ഭവന്. ഗവര്‍ണറിന്റെ തന്തേടെ വകയല്ല രാജ്ഭവന് എന്നെഴുതിയ വലിയ ബാനറാണ് കഴിഞ്ഞ ദിവസം കോളേജിനു മുന്നില്‍ സ്ഥാപിച്ചത്. എസ്എഫ്ഐയുടെ പേരിലായിരുന്നു പോസ്റ്റര്‍.
ഭരണഘടനപരായി ഉന്നത സ്ഥാനത്തുള്ള ഗവര്‍ണറെ അങ്ങേയറ്റം അധിക്ഷേപകരമായ ഭാഷയിലൂടെ അപമാനിച്ചിട്ടുും കേളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ ബാനര്‍ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കര്‍ശന ഇടപെടലുമായി രാജ്ഭവന് രംഗത്തെത്തിയത്. രാജ്ഭവന്റെ ഇടപെടലിനു പിന്നാലെ വിഷയത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് വൈസ് ചാന്‍ലസര്‍ പ്രിന്സിപ്പാളിനോട് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: