തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന് നേതൃത്വത്തിലേക്ക്. കെസി എയുടെ ജോയിന്റ് സെക്രട്ടറിയായാണ് ബിനീഷ് തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമെന്ന നിലയിലാണ് ബിനീഷ് കോടിയേരി നേതൃത്വത്തിലേക്ക് എത്തുന്നത്. കെസിഎ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. സമയ പരിധി കഴിഞ്ഞിട്ടും ആരും മത്സരരംഗത്ത് വരാതിരുന്നതോടെയാണ് ബിനീഷ് കോടിയേരി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയേഷ് ജോര്‍ജ് തിരിച്ചെത്തി. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയായ വിനോദ് എസ് കുമാറാണ് അസോസിയേഷന്റെ പുതിയ സെക്രട്ടറി. ശ്രീജിത്ത് വി.നായര്‍ക്ക് പകരമാണ് വിനോദ് എസ് കുമാര്‍ എത്തുന്നത്.
പുതിയ കേസിഎ ഭാരവാഹികള്‍: ജയേഷ് ജോര്‍ജ് (പ്രസിഡന്റ്). വിനോദ് എസ് കുമാര്‍ (സെക്രട്ടറി), പി ചന്ദ്രശേഖന് (വൈസ് പ്രസിഡന്റ്), കെഎം അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശന് (കൗണ്‍സിലര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: