കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സില്‍ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന കോണ്‍സ്റ്റബിള്‍, ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളാണിത്. ഭാരത പൗരന്മാര്ക്കാണ് അവസരം. പുരുഷന്മാര്ക്കും വനിതകള്‍ക്കും ഒഴിവുകള്‍ വിഭജിച്ച് നല്‍കിയിട്ടുണ്ട്. 628 ഒഴിവുകള്‍ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.recruitment.itbpolice.nic.in ല്‍ ലഭിക്കും. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-
* കോണ്‍സ്റ്റബിള്‍ (ടെലികമ്യൂണിക്കേഷന്‍), ഒഴിവുകള്‍ 167 (പുരുഷന്മാര് 142, വനിതകള്‍ 25), യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. ഡിപ്ലോമ/ഐടിഐ സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 18-23 വയസ്.
* ഹെഡ്കോണ്‍സ്റ്റബിള്‍ (ടെലികമ്യൂണിക്കേഷന്‍), ഒഴിവുകള്‍ 126 (പുരുഷന്മാര് 107, വനിതകള്‍ 19), യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യപരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ എസ്എസ്എല്‍സി/തത്തുല്യം. ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ ട്രേഡില്‍ രണ്ടുവര്‍ഷത്തെ ഐടിഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്/കമ്മ്യൂണിക്കേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രിക്കല്‍). പ്രായപരിധി 18-25 വയസ്. അപേക്ഷാ ഫീസ് 1000 രൂപ. വനിതകള്‍, വിമുക്തഭടന്മാര്, എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസും നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.
വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവര്‍ ഇന്ത്യയിലെവിടെയും വിദേശത്തും ജോലിചെയ്യാന്‍ ബാധ്യസ്ഥരാണ്. ശമ്പള നിരക്ക്- കോണ്‍സ്റ്റബിള്‍ 21700-64000 രൂപ; ഹെഡ്കോണ്‍സ്റ്റബിള്‍ 25500-81100 രൂപ. നിരവധി മറ്റാനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: