കൊല്ലം: സൈക്കിളില്‍ ലോകം ചുറ്റുന്നവരെ നാം കണ്ടിട്ടുണ്ട്. കുന്ദമംഗലം പിലാശേരിയില്‍ ആകാശ് കൃഷ്ണയുടെ സൈക്കിള്‍ കാരവന് കണ്ടാല്‍ ആരും അതിശയിക്കും. ഈ കാരവനില്‍ യാത്ര മാത്രമല്ല, ഭക്ഷണം, ഉറക്കം എന്നിവയും സജ്ജമാണ്. കെഎംസിടി പോളി കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ആകാശ് സ്വന്തം പരിശ്രമത്തിലാണ് കാരവന് ഒരുക്കിയത്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആകാശിന് ലോക്ഡൗണ്‍ കാലത്ത് കിട്ടിയ ആശയമാണിത്. യാത്രക്കിടെ വിശ്രമിക്കാന്‍ ടെന്റിനേക്കാള്‍ ഉത്തമം കാരവനാണെന്ന തിരിച്ചറിവാണ് നിര്‍മാണത്തിന് പ്രേരണ.
ആക്രിക്കടയില്‍ നിന്നും ശേഖരിച്ച സാമഗ്രികള്‍ കൊണ്ട് ഒരു ഗിയര്‍ സൈക്കിളാണ് ആദ്യം നിര്‍മിച്ചത്. ഇരുമ്പ് ചട്ടക്കൂടില്‍ പിവിസി, വുഡ് എന്നിവ ഉപയോഗിച്ചാണ് പുറംഭാഗം നിര്‍മിച്ചത്. ഉള്ളില്‍ രണ്ടുപേര്‍ക്ക് ഉറങ്ങാന്‍ സൗകര്യമുണ്ട്. കാരവനില്‍ സ്ഥാപിച്ച സോളാര്‍ സിസ്റ്റം വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നത്. എം 80 സ്കൂട്ടറിന്റെ ചക്രങ്ങളാണ് കാരവനില്‍ ഉറപ്പിച്ചിട്ടുള്ളത്. സൈക്കിളില്‍ ഭാരതം ചുറ്റുകയാണ് ലക്ഷ്യം. അതിനുള്ള ആദ്യപടിയാണ് കേരളയാത്ര. അച്ഛന് ഉദയരാജനും അമ്മ റീജയും യാത്രയില്‍ ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: