തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ ആദ്യമന്ത്രിസഭയില്‍ ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടുത്തിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്. കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ ഈ പരാമര്‍ശം.
ശ്യാമപ്രസാദ് മുഖര്‍ജി ആര് എസ് എസുകാരനായിരുന്നു. വര്‍ഗ്ഗീയ ഫാസിസത്തോട് നെഹ്രു സന്ധി ചെയ്തു. അതുപോലെ ബി.ആര്. അംബേദ്കറെയും ആദ്യ മന്ത്രിസഭയില്‍ നെഹ്രു ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നില്ല. – സുധാകരന് പറഞ്ഞു.
അംഗബലം ഇല്ലാതിരുന്നിട്ടും എ കെ ജിക്ക് പ്രതിപക്ഷ നേതാവ് പദവി നെഹ്രു നല്‍കിയെന്നും ആര് എസ് എസിനും സി പി എമ്മിനും അവസരം നല്കിയ ജനാധിപത്യവാദിയാണ് നെഹ്രുവെന്നും കെ സുധാകരന് പറഞ്ഞു. നെഹ്രു ഫാസിസവുമായി സന്ധി ചെയ്തു എന്ന പ്രസംഗത്തിലെ അഭിപ്രായപ്രകടനത്തിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെ സുധാകരനെതിരെ ആഞ്ഞടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: