Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തേരുരുളും വഴികളില്‍ തിരക്കോടു തിരക്ക്; പതിനായിരങ്ങള്‍ കല്പാത്തിയുടെ തെരുവീഥികള്‍ സന്ദര്‍ശിച്ചു, ആവേശപൂരത്തിൽ കച്ചവടക്കാരും

രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളയ്‌ക്കു ശേഷമുള്ള ആഘോഷമായതിനാല്‍ തെരുവെങ്ങും തേരുക്കടകള്‍ നിറഞ്ഞു. ശേഖരീപുരം, ചാത്തപുരം ബസ് സ്റ്റോപ്പ് തുടങ്ങി കല്പാത്തിയിലേക്കുള്ള എല്ലാ പ്രധാനവഴികളും ജനസമുദ്രമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 12:34 pm IST
in Palakkad

പാലക്കാട്: രഥോത്സവ ലഹരിയിലാണ് കല്പാത്തി. തേരുരുളും വഴികളിലെല്ലാം രഥോത്സവാരംഭത്തിനു മുമ്പേ തിരക്കോട് തിരക്ക്. ഒന്നാം തേര് ആരംഭിക്കുന്നതിന്റെ തലേ ദിവസമായ ഇന്നലെ തന്നെ വിദേശികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ കല്പാത്തിയുടെ തെരുവീഥികള്‍ സന്ദര്‍ശിച്ചത് വിസ്മയക്കാഴ്ചയായി.

മൂന്നാംതേര് ദിനത്തിലല്ലാതെ ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെടാത്ത തിരക്കാണ് ഇത്തവണ. രണ്ടുവര്‍ഷത്തെ കൊവിഡ് ഇടവേളയ്‌ക്കു ശേഷമുള്ള ആഘോഷമായതിനാല്‍ തെരുവെങ്ങും തേരുക്കടകള്‍ നിറഞ്ഞു. ശേഖരീപുരം, ചാത്തപുരം ബസ് സ്റ്റോപ്പ് തുടങ്ങി കല്പാത്തിയിലേക്കുള്ള എല്ലാ പ്രധാനവഴികളും ജനസമുദ്രമായി. പഴയ കല്പാത്തി, പുതിയ കല്പാത്തി, കുണ്ടമ്പലം, തേരുമുട്ടി തുടങ്ങിയെങ്ങും തേരുക്കടകളും തിങ്ങിനിറഞ്ഞ ജനാവലിയും മാത്രം.  

ഇത്രയും ജനം ഒന്നാംതേരിനു മുമ്പുതന്നെ വന്നു കണ്ടിട്ടില്ലെന്ന് 35 വര്‍ഷമായി തേരിന് പാരമ്പര്യമായി കച്ചവടം ചെയ്യുന്ന  ചൈനീസ് പന്തുവില്പനക്കാരന്‍ രാജാ മുഹമ്മദ് പറഞ്ഞു. ഒരു രൂപയ്‌ക്കും ഒന്നര രൂപയ്‌ക്കും പന്തുവില്‍ക്കാന്‍ തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ അതേ പന്ത് വില്‍ക്കുന്നത് 15ഉം 20ഉം രൂപയ്‌ക്കാണ്, രാജാ മുഹമ്മദ് വിശദീകരിച്ചു.

35 വര്‍ഷമായി കല്പാത്തിയില്‍ സ്ഥിരമായി താമസിക്കുന്ന പാലക്കാട്ടെ തുറന്നകത്ത് സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ സുബ്രഹ്മണ്യനും മൂന്നാംതേരിനു പോലും കാണാത്ത തിരക്ക് ഒന്നാം തേരുതുടങ്ങും മുമ്പ് കണ്ടിട്ടില്ലെന്നു വ്യക്തമാക്കി.  

‘വാവ്! വാട്ട് എ വണ്ടര്‍ഫുള്‍ എക്‌സ്പീരിയന്‍സ്’ എന്നു പ്രതികരിച്ച വിദേശി തേരിനു മുമ്പെ വിസ്മയക്കാഴ്ചകളില്‍ മതിമറന്ന് ആഹ്ലാദം ജന്മഭൂമിയുമായി പങ്കുവെച്ച് തിരക്കിട്ട് കടന്നുപോയി.  

ചരിത്രം കാണാത്ത തിരക്കാണ് ഇത്തവണ തേരൊരുക്കം തുടങ്ങിയതു മുതല്‍ കാണുന്നതെന്ന് ഒരു നൂറ്റാണ്ടുകാലമായി പന്ത്രണ്ടാം തെരുവില്‍ താമസിക്കുന്ന കുടുംബത്തിലെ സെല്‍വകുമാറും പറയുന്നു. ‘കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ തേരിനു കടയിടുന്നു. കൊവിഡുമൂലം കഴിഞ്ഞ രണ്ടുവര്‍ഷം കച്ചവടം മുടങ്ങി. ഇത്തവണ ആരംഭം തന്നെ പ്രതീക്ഷയില്‍ കവിഞ്ഞ കച്ചവടത്തോടെയാണ്.’ പറയുന്നത് കുണ്ടമ്പലത്തിനുളളില്‍ തേരുകടയിട്ട ജലാവുദീന്‍. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമൊഴികെ പത്തു വര്‍ഷമായി കടയിടുന്ന ജലാവുദീന്‍.

തേരിനു മുമ്പെ തേര് ആഘോഷിക്കുകയാണ് പാലക്കാടന്‍ ജനത. കൊവിഡ് നിയന്ത്രണം മൂലം ജീവിതം വഴിമുട്ടിയ കച്ചവടക്കാര്‍ തേരുരുളും മുമ്പുതന്നെ തേരുത്തെരുവുകളിലെത്തി ആഘോഷിക്കുന്നവരുടെ ആവേശത്തില്‍ ആഹ്ലാദിക്കുകയാണ്.

Tags: പാലക്കാട്festivalKalpathy Radholsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.