തിരുവനന്തപുരം: സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളില്‍ ഭാര്യ എന്ന് രേഖപ്പെടുത്തുന്നതിന് പകരം ജീവിത പങ്കാളി എന്ന് എഴുതിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു മേഖല സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷകളില്‍ ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു.
ഇതനുസരിച്ച് അപേക്ഷാ ഫോമുകള്‍ പരിഷ്‌കരിക്കണം. രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ഒരാളുടെയോ രണ്ടു പേരുടേയോ പേര് രേഖപ്പെടുത്താനും അനുവദിക്കണം. അവന്‍ അല്ലെങ്കില്‍ അവളുടെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവന്‍ അല്ലെങ്കില്‍ അവള്‍, അവന്റെ അല്ലെങ്കില്‍ അവളുടെ എന്ന രീതിയില്‍ രേഖപ്പെടുത്തുന്നതിനായി ഫോറങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: