ഇന്ദ്രന്‍സ്, ഹരീഷ് പേരടി, പ്രദീപ് നളന്ദ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രതി നിരപരാധിയാണോ?’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. നവംബര്‍ ഇരുപത്തി അഞ്ചിന് ”പ്രതി നിരപരാധിയാണോ?’ പ്രദര്‍ശനത്തിനെത്തും.
ഇടവേള ബാബു, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണന് പട്ടാമ്പി, നിഥിന് രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച്.കെ. നല്ലളം, ആഭ ഷജിത്ത്, ജയന് കുലവത്ര, ബാലന് പാറയ്ക്കല്‍, പ്രദീപ് ബാലന്, നാസ്സര്‍ വളാഞ്ചേരി, സുഭാഷ് മേനോന്, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്,ആവണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു. ആലാപനം- വിനീത് ശ്രീനിവാസന്,അരുണ്‍ രാജ്,സിത്താര കൃഷ്ണകുമാര്‍. എഡിറ്റര്‍- ജോണ്‍കുട്ടി. പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷജിത്ത് തിക്കോടി, ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍- ശശീന്ദ്രന് മാളില്‍, സി ഉദയചന്ദ്രന്. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: