തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന് കത്ത് മേയര്‍ ആര്യ രാജേന്ദ്രന്റേതല്ല. കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. കത്ത് തന്റേതല്ലെന്നും, വ്യാജമാണെന്നുമുള്ള മേയറുടേയും, കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന ആനാവൂര്‍ നാഗപ്പന്റെ മൊഴിയും ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്താണ് ഈ നിഗമനത്തിലേക്ക് എത്തിയത്.
കത്ത് വ്യാജമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെതിരെ കേസെടുത്ത് അന്വേഷണവും നടത്തിയേക്കും. ഇതിനായി വ്യാജരേഖ ചമയ്ക്കലിനു കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എസ്പി ഉടന്‍ ഡിജിപിക്ക് ശുപാര്‍ശ കത്ത് കൈമാറും. കത്ത് വിഷയത്തില്‍ എന്തു ചെയ്തു എന്നു സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ച സാഹചര്യത്തിലാണ് ഉടനെ കേസെടുക്കാനുള്ള നീക്കം. കത്തു വിവാദത്തില്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ ഇതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിയെന്താണെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കേരള അന്വേഷണം തുടങ്ങിയത്. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്താതെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തേക്കുമെന്നു നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
മേയറുടെ കത്തിന്റെ ഉറവിടവും പ്രചരിപ്പിച്ചവരെയും നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമില്‍ സംവിധാനമുണ്ട്. അവിടെ പരാതിയും കേസുമില്ലാതെ ഏതു വിഷയത്തിലും ഉടന്‍ ഉറവിടം കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിടുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത് അപ്രകാരമാണ്. ആര്യ രാജേന്ദ്രന്, ആനാവൂര്‍ നാഗപ്പന്, കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്.അനില്‍ എന്നിവരുടെ മൊഴി കഴിഞ്ഞദിവസം വിജിലന്‍സും രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: