തിരുവനന്തപുരം : സംസ്ഥാനത്തെ സര്വ്വകലാശാശാലകളിലെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും മാറ്റി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തന്നെയാണെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ടശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിലവില്‍ ഗവര്‍ണര്‍ ദല്‍ഹിയിലാണ്.
വിഷയത്തില്‍ നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സ് വിശദമായി പഠിച്ചശേഷം നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ദല്‍ഹിയില്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ സര്‍വ്വകലാശാല വൈസ്ചാന്സിലര് സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ നിയമനം നടത്തിയതിനെതിരെ ഗവര്‍ണര്‍ നടപടി സ്വീകരിച്ചതോടെയാണ് ഇത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം വിളിക്കും മുമ്പ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: