തിരുവനന്തപുരം: ഗിനിയയില്‍ നാവികസേന തടഞ്ഞുവച്ച ഇരുപത്തിയാറംഗസംഘത്തെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്.
കപ്പല്‍സംഘത്തിലെ ചീഫ് ഓഫിസര്‍ സനു ജോസിന്റെ വീട് സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി. കപ്പല്‍ നൈജീരിയയിലേക്ക് കൊണ്ടുപോയതായും തുറമുഖത്ത് എത്തുമ്പോള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് നാവികരെ കാണാനാകുമെന്നും വി. മുരളീധരന് വിശദീകരിച്ചു.
നൈജീരിയിന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചതായും ആശങ്ക വേണ്ടെന്നും മന്ത്രി ബന്ധുക്കളെ അറിയിച്ചു. അന്താരാഷ്ട്രനിയമം പാലിച്ച് വിദേശകാര്യമന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട്. ഗിനിയയുമായും നൈജീരിയയുമായും ചര്‍ച്ചകള്‍ തുടരുകയാണ്. നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും വി. മുരളീധരന് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കുടുംബത്തെ നേരില്‍ കണ്ട് അറിയിക്കാനായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: