തിരുവനന്തപുരം : കോര്പ്പറേഷന് താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് വിവാദത്തില്‍ മേയര്‍ സ്ഥാനം രാജിവെച്ചൊഴിയില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി കോര്‍പ്പറേഷനു മുന്നില്‍ ബിജെപിയും യുഡിഎഫും സമരം നടത്തി വരികയാണ്. അതിനിടയിലാണ് രാജിവെയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന് അറിയിച്ചത്.
കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. 55 കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് താന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണ തുടരുന്നിടത്തോളം കാലം മേയറായി തുടരും. കത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയാണ്. അതിന്റെ ഭാഗമായി തനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു.
നഗരസഭാ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി അന്വേഷ സംഘത്തെ അറിയിച്ചിട്ടുണ്ട്. കേസിലെ അന്വേഷണം നടന്നു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും. മുഖ്യമന്ത്രിക്ക് പരാതി വെറുതെ നല്‍കിയതല്ലെന്നും ആര്യ പറഞ്ഞു.
അതേസമയം ആര്യ രാജേന്ദ്രനെതിരെയുള്ള ജെബി മേത്തറുടെ പരാമര്‍ശത്തേയും മേയര്‍ വിമര്‍ശിച്ചു. ഒരു വനിത എംപി തന്നെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നതിന്റെ ഭാഗമായത് വേദനിപ്പിക്കുന്ന കാര്യമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. ജെബി മേത്തര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ’ എന്നായിരുന്നു ആര്യ രാജേന്ദ്രന്റെ പാരമര്‍ശം.
അതിനിടെ നഗരസഭ പിന്‍വാതില്‍ നിയമനത്തിലും മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള വിവാദ കത്തിലും വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. വിജിലന്‍സ് സ്പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി കെ.ഇ. ബൈജുവിനാണ് അന്വേണച്ചുമതല. മേയറുടെ ശുപാര്‍ശ കത്തും, നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യവുമായി 4 പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: