Sunday, April 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതിക്ക് അടിത്തറയേകുന്ന ഓര്‍ഡിനന്‍സ്

സര്‍വകലാശാലകളിലെ ബന്ധുനിയമനകാര്യത്തില്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടുകള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് കോടതികളില്‍ നിന്ന് ഉണ്ടായിട്ടുള്ള ഉത്തരവുകള്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായി നിയമിച്ചത് സ്റ്റേ ചെയ്തത് കേരളഹൈക്കോടതിയാണ്. പ്രിയ വര്‍ഗീസിന് അധ്യാപന പരിചയമില്ലെന്ന് യുജിസി തന്നെ കോടതിയെ അറിയിച്ചത് ഗവര്‍ണറുടെ നിലപാട് ശരിയെന്ന് തെളിയിച്ചു. കണ്ണൂരില്‍ത്തന്നെ ചാന്‍സലറുടെ അനുമതിയില്ലാതെ സര്‍ക്കാരിന്റെ ഏറാന്‍മൂളികളെ ചേര്‍ത്ത് ഉണ്ടാക്കിയ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. യോഗ്യതയുള്ള സീനിയര്‍ അധ്യാപകരെ ഒഴിവാക്കി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരെ തിരികിക്കയറ്റാനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ കാസര്‍കോഡ് പടന്നയില്‍ സ്വകാര്യട്രസ്റ്റിന് ചട്ടവിരുദ്ധമായി കോളജ് അനുവദിച്ചതിനെ ചാന്‍സലര്‍ ചോദ്യം ചെയ്തു. ഇവിടെയും ഹൈക്കോടതി ഗവര്‍ണറുടെ നിലപാട് ശരിയെന്ന് കണ്ടെത്തി. വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അധികാരപരിധി കടന്ന് പ്രവര്‍ത്തിച്ചു എന്ന ഹൈക്കോടതി നിരീക്ഷണം അദ്ദേഹം അഴിമതിക്കാരനാണ് എന്ന ഗവര്‍ണറുടെ വാദം ശരിയെന്ന് തെളിയിക്കുന്നു. നിയമവ്യവസ്ഥയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ആ ഉത്തരവോടെ ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനമൊഴിയേണ്ടിയിരുന്നു.

വി. മുരളീധരന്‍ ( കേന്ദ്ര വിദേശകാര്യ സഹമന്ത്രി) by വി. മുരളീധരന്‍ ( കേന്ദ്ര വിദേശകാര്യ സഹമന്ത്രി)
Nov 11, 2022, 05:34 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള കേരള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് അഴിമതിക്ക് അടിത്തറയേകാനാണ്. സര്‍വകലാശാലകളില്‍ നിന്ന് സ്വജനപക്ഷപാതം എന്ന അഴിമതിയുടെ മുഖ്യരൂപത്തെ തുടച്ചുനീക്കാനുള്ള ഗവര്‍ണറുടെ ശ്രമമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലല്ല, അഴിമതിവിരുദ്ധതയും അഴിമതിയും തമ്മിലാണ് കേരളത്തില്‍ പോരാട്ടം നടക്കുന്നത്. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിച്ച് നേതാക്കളുടെ ബന്ധുക്കളെയും പാര്‍ട്ടി അണികളെയും സര്‍വകലാശാലകളില്‍ കുത്തിത്തിരുകാനുള്ള ശ്രമങ്ങളെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യം ചെയ്തത്. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ നിയമവിരുദ്ധ പുനര്‍നിയമനത്തിന് സംസ്ഥാന മുഖ്യമന്ത്രി നേരിട്ടാണ് ശുപാര്‍ശയുമായി രാജ്ഭവനില്‍ പോയത്.  

ജനാധിപത്യമല്ല, പാര്‍ട്ടി സര്‍വാധിപത്യമാണ് സമസ്തമേഖലകളിലും സിപിഎം നടപ്പാക്കുന്നത്. പാര്‍ട്ടിയോടുള്ള വിശ്വസ്തതയും കൂറുമാണ് നിയമനമടക്കം സകലതിലും മാനദണ്ഡം. എല്ലാ സ്ഥാപനങ്ങളും അവയെ നയിക്കുന്നവരും ഭരണകക്ഷിക്ക് കീഴ്‌പ്പെടണം എന്ന ഫാസിസ്റ്റ് ചിന്താധാരയാണ് കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്നത്. നിയമനങ്ങളില്‍ മികവ് എന്നത് മാനദണ്ഡമേ അല്ലാതായി. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം പാടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഉന്നതനിലവാരം പുലര്‍ത്തേണ്ട പലസ്ഥാപനങ്ങളും സിപിഎമ്മിന്റെ  ഉരുക്കുമുഷ്ടിയില്‍ ഞെരിഞ്ഞമരുകയാണ്.  

സര്‍വകലാശാലകളെ ചുവപ്പുവല്‍ക്കരിക്കാനുള്ള നീക്കമാണ് പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ മുതല്‍  കേരളത്തില്‍ നടക്കുന്നത്. സ്വീപ്പര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ളവരെ സിപിഎം പട്ടികയില്‍ നിന്ന് നിയമിക്കുന്ന തരംതാണ രീതി. അക്കാദമിക മികവിന്റെയും തുറന്ന ചിന്തകളുടെയും ഇടമാകേണ്ട സര്‍വകലാശാലകളെ സിപിഎം ബ്രാഞ്ചുകളാക്കാനാണ് ശ്രമം. ഇതില്‍ മനംമടുത്താണ് മുമ്പ്  ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ പദവി ഒഴിയാമെന്ന് സ്വയം പറഞ്ഞത്.  

അന്ന്, ഇനിയൊരിക്കലും സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ഗവര്‍ണര്‍ക്ക് രേഖാമൂലം എഴുതിനല്‍കിയ മുഖ്യമന്ത്രിയാണ് ഇപ്പോഴത് പാടെ അട്ടിമറിച്ചത്. മൂന്നുതവണ ഗവര്‍ണറോട് ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് അഭ്യര്‍ഥിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ആ സാഹചര്യത്തിന് എന്ത് മാറ്റമാണ് ഇപ്പോഴുണ്ടായതെന്ന് കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സിപിഎമ്മിന്റെ നിലപാടുകളിലെ പൊള്ളത്തരം കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.  

സര്‍വകലാശാലകളിലെ ബന്ധുനിയമനകാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് കോടതികളില്‍ നിന്ന് ഉണ്ടായിട്ടുള്ള ഉത്തരവുകള്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായി നിയമിച്ചത് സ്റ്റേ ചെയ്തത് കേരളഹൈക്കോടതിയാണ്. പ്രിയ വര്‍ഗീസിന് അധ്യാപന പരിചയമില്ലെന്ന് യുജിസി തന്നെ കോടതിയെ അറിയിച്ചത് ഗവര്‍ണറുടെ നിലപാട് ശരിയെന്ന് തെളിയിച്ചു. കണ്ണൂരില്‍ത്തന്നെ ചാന്‍സലറുടെ അനുമതിയില്ലാതെ സര്‍ക്കാരിന്റെ ഏറാന്‍മൂളികളെ ചേര്‍ത്ത് ഉണ്ടാക്കിയ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. യോഗ്യതയുള്ള സീനിയര്‍ അധ്യാപകരെ ഒഴിവാക്കി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരെ തിരികിക്കയറ്റാനുള്ള ശ്രമമാണ് കോടതി തടഞ്ഞത്.  

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ കാസര്‍കോഡ് പടന്നയില്‍ സ്വകാര്യട്രസ്റ്റിന് ചട്ടവിരുദ്ധമായി കോളജ് അനുവദിച്ചതിനെ ചാന്‍സലര്‍ ചോദ്യം ചെയ്തു. ഇവിടെയും ഹൈക്കോടതി ഗവര്‍ണറുടെ നിലപാട് ശരിയെന്ന് കണ്ടെത്തി. വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അധികാരപരിധി കടന്ന് പ്രവര്‍ത്തിച്ചു എന്ന ഹൈക്കോടതി നിരീക്ഷണം അദ്ദേഹം അഴിമതിക്കാരനാണ് എന്ന ഗവര്‍ണറുടെ വാദം ശരിയെന്ന് തെളിയിക്കുന്നു. നിയമവ്യവസ്ഥയോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ആ ഉത്തരവോടെ ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനമൊഴിയേണ്ടിയിരുന്നു.

യുജിസി മാനദണ്ഡങ്ങളെ കാറ്റില്‍പ്പറത്തി കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങള്‍ സുപ്രീംകോടതിയും തള്ളിക്കളഞ്ഞു. അങ്ങനെയാണ് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പാതിവഴിയില്‍ ഇറങ്ങിപ്പോവേണ്ടി വന്നത്. വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചതും ഇക്കൊല്ലമാണ്.

നിയമനങ്ങളിലെ സ്വജനപക്ഷപാതം രാജ്യപുരോഗതിക്ക് വെല്ലുവിളിയാണെന്ന് സുപ്രീംകോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്‍വാതില്‍ നിയമനം ലഭിക്കുന്നവര്‍ ജോലിയില്‍ ഒരു ആത്മാര്‍ഥതയും കാണിക്കില്ലെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രവുമല്ല ഇത്തരത്തില്‍ നിയമനം ലഭിച്ചവരില്‍ നല്ല ശതമാനവും യോഗ്യതയില്ലാത്തവരോ കഴിവുകെട്ടവരോ ആണെന്നും സുപ്രീംകോടതി അഭിപ്രായപ്പെടുന്നു.  സെല്‍വി  വേഴ്‌സസ് സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് എന്ന കേസില്‍ മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും മറക്കരുത്. സ്വജനപക്ഷപാതത്തിന്റെ ഫലമായി നിയമനം കിട്ടിയവര്‍ ജനങ്ങളോടുള്ള സേവനത്തില്‍ എത്ര ആത്മാര്‍ഥത പുലര്‍ത്തുമെന്ന് കോടതി ചോദിക്കുന്നു. സ്ഥാപനത്തിന്റെ അന്തസും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്നതിനും പൊതുജനസേവനം ക്രിയാത്മകവും സുതാര്യവുമാക്കുന്നതിനും സ്വജനപക്ഷപാതത്തെ അകറ്റി നിര്‍ത്തണമെന്ന് മദ്രാസ് ഹൈക്കോടതി അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ചാന്‍സലെറന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കണ്ടെത്തിയ കുറ്റം. സര്‍വകലാശാലകളില്‍  കാവിവല്‍ക്കരണം നടപ്പാക്കുന്നു, ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നു തുടങ്ങിയ വിദണ്ഡവാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കേരളത്തിലെ ഏത് സര്‍വകലാശാലയില്‍ ഏത് ആര്‍എസ്എസുകാരനെയാണ് ചാന്‍സലര്‍ നിയമിച്ചതെന്നുകൂടി ഭരണകക്ഷി ജനങ്ങളോട് വ്യക്തമാക്കണം. ഏതെങ്കിലും സര്‍വകലാശാലകളില്‍ അദ്ദേഹം മുന്‍കയ്യെടുത്ത് യോഗ്യതയില്ലാത്ത ആരെയെങ്കിലും നിയമിച്ചെങ്കില്‍ അത് ഭരണകക്ഷി തെളിയിക്കട്ടെ.  

സര്‍വകലാശാലകളില്‍ മാത്രമല്ല, തദ്ദേശഭരണ സ്ഥാപനങ്ങളിലടക്കം സിപിഎം അണികള്‍ക്കോ അനുഭാവികള്‍ക്കോ മാത്രമാണ് നിയമനമെന്ന് തിരുവനന്തപുരം നഗരസഭയിലെ സംഭവങ്ങള്‍ അടിവരയിടുന്നു. തൊഴിലില്ലായ്മ പട്ടികയില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളമെന്നൊര്‍ക്കണം. വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഒരു തൊഴില്‍ തേടി അലയുമ്പോഴാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഒരു ലജ്ജയുമില്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്.  കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്താന്‍ ശ്രമിക്കുന്ന ശുദ്ധികലശത്തെ കേരളത്തിലെ അക്കാദമിക് സമൂഹവും  ആത്മാഭിമാനമുള്ള യുവതയും പിന്തുണയ്‌ക്കുകയാണ് വേണ്ടത്.

Tags: keralaകേരള സര്‍ക്കാര്‍അഴിമതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം പഠന വായ്പയെടുത്ത് വിദേശത്ത് കൊണ്ടുപോയി കൊടുത്തത് 7620 കോടി രൂപ!

Kerala

കേരളത്തിലെ കോണ്‍ഗ്രസ് , സി പി എം എം പി മാര്‍ ജനങ്ങളെ വഞ്ചിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍, തലയെടുപ്പോടെ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും

Kerala

ഗോകുലം ഗോപാലന്റെ കോഴിക്കോടും ചെന്നൈയിലുമുള്ള ഇടങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു 

Kerala

ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു : ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് ഇനി സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്

India

രാജ്യത്തെ സ്റ്റാര്‍ ഹോട്ടലുകളില്‍ കൂടുതലും കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

അദാനിയ്‌ക്ക് വഴങ്ങി ബംഗ്ലാദേശ്; മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഹമ്മദ് യൂനസിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ച് മോദി

വഖഫ് ബില്ലില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു

കയ്യിലെ കാശ് ചെലവാക്കാതെ എടുത്തുവെയ്‌ക്കൂ….ഉപദേശവുമായി സാമ്പത്തിക വിദഗ്ധര്‍…ചൈന- യുഎസ് ചുങ്കപ്പോര് ലോകത്തെ ദഹിപ്പിക്കുമോ?

പാലക്കാട് വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

സിഐടിയു ഭീഷണിയെ തുടര്‍ന്ന് കട പൂട്ടി, വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് വിളിച്ച് ലേബര്‍ ഓഫീസര്‍

നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കേണ്ടന്ന് സിപിഎം പി ബി തീരുമാനം

പിഎഫ് തുക എടിഎമ്മിലൂടെ ഉടന്‍ പിന്‍വലിക്കാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു; ജൂണ്‍ മാസത്തോടെ ഇത് നിലവില്‍ വരും?

നടന്നത് തൊഴില്‍ പീഡനമല്ല, പുറത്താക്കിയ ജീവനക്കാരന്റെ പ്രതികാരം

മകന്‍ തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നുമില്ല: ഇന്‍കം ടാക്‌സ് നോട്ടീസിനെതിരെ മല്ലിക സുകുമാരന്‍

വഖഫ് ബില്ലിന് അംഗീകാരം നൽകരുത് : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് മുസ്ലീം ലീഗ് എം പി മാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies