കൊല്ലം: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവില്‍ കഴിയുന്ന നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവക്കാരുടെ ആരോഗ്യസ്ഥിതി മോശമാകുന്നെന്ന് കൊല്ലം സ്വദേശി വിജിത്ത് വി. നായരുടെ ശബ്ദസന്ദേശം പുറത്ത്.
തങ്ങള്‍ ഇപ്പോഴും തടവില്‍ തന്നെയാണെന്നും എംബസി ഭക്ഷണവും വെള്ളവും എത്തിച്ചെന്നും വിജിത്ത് പറയുന്നു. എങ്കിലും പലരുടെയും ആരോഗ്യമടക്കം മോശമായിക്കൊണ്ടിരിക്കുകയാണ്. പതിനഞ്ചുപേരെയും ഒരു മുറിയിലാണ് അടച്ചിട്ടിരിക്കുന്നത്. എല്ലാവരും മാനസികമായി ഏറെ ബുദ്ധിമുട്ടിലാണ്. ഏങ്ങനെയങ്കിലും നാട്ടിലെത്തണമെന്നാണ് എല്ലാവരുടേയും ആവശ്യം. കേന്ദ്ര സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും വിജിത് അഭ്യര്‍ഥിക്കുന്നു. വിജിത്ത് പിതിവ് ത്രിവിക്രമന്നായര്ക്ക് അയച്ച ഓഡിയോ സന്ദേശത്തിലാണ് തടവറയിലെ കാര്യങ്ങളടക്കം വിജിത് വിശദീകരിക്കുന്നത്.
26 അംഗസംഘത്തിലെ ശേഷിക്കുന്ന 11 പേര് കസ്റ്റഡിയിലെടുത്ത കപ്പലില്‍ തന്നെയാണ്. എല്ലാവരുടേയും പാസ്പോര്ട്ടുകള് കഴിഞ്ഞ ദിവസം സേന പിടിച്ചെടുത്തിരുന്നു. കപ്പലിലുള്ള എല്ലാവരെയും നൈജീരിയയ്ക്കു കൈമാറി വിചാരണ നടത്തുമെന്ന നൈജീരിയിലെ മാധ്യമ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ട് തങ്ങളെ രക്ഷിക്കണമെന്നാണു ഇന്ത്യക്കാരായ ജീവനക്കാരുടെ അഭ്യര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: