ചിക്കാഗോ: ഇല്ലിനോയി ജനറല്‍ അസംബ്ലിയിലെ നബീല സായിദയുടെ വിജയത്തിന് തിളക്കമേറും. ഇന്ത്യന്‍ വംശജയായ നബീല ഏറ്റവും പ്രായം കുറഞ്ഞ അംഗമായിട്ടാണ് ജയിച്ചു കയറിയത്. റിപ്പബ്ലിക്കന്‍ സീറ്റില്‍ അട്ടിമറി വിജയമാണ് 23 വയസ് മാത്രം പ്രായമുള്ള മുസ്ലിം സ്ഥാനാര്‍ഥി നേടിയത്.
‘എന്റെ പേര് നബീല സായിദ്. ഞാന്‍ 23 വയസുള്ള ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിമാണ്. ഞങ്ങള്‍ നഗരപ്രാന്തത്തിലെ ഒരു റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്തു,’ സായിദ് ട്വീറ്റ് ചെയ്തു. സംസ്ഥാന നിയമസഭയുടെ 51 ആം ഡിസ്ട്രിക്ടിലാണ് അവര്‍ ജയിച്ചത്.
സഭയില്‍ അംഗമായിരുന്ന റിപ്പബ്ലിക്കന്‍ ക്രിസ് ബോസിനെ തോല്പിച്ച സായിദ് ആദ്യത്തെ ദക്ഷിണേഷ്യന്‍ അംഗവുമാകുന്നു. ഇലിനോയിലെ പലാറ്റിനില് ജനിച്ചു വളര്‍ന്ന സായിദ് അവിടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. വോട്ടവകാശം, ഗര്‍ഭഛിദ്ര അവകാശം, വിദ്യാഭ്യാസം, നികുതി ഇതൊക്കെ ആയിരുന്നു അവരുടെ പ്രചാരണ വിഷയങ്ങള്‍.
യൂണിവേഴ്സിറ്റി ഓഫ് കലിഫോണിയയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്സ്ബിസിനസ് ബിരുദം നേടിയിട്ടുണ്ട്.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്ക്ക്് ഉജ്ജ്വല വിജയമാണ് ഉണ്ടായത്. ചരിത്രത്തിലാദ്യമായി 11 ഇന്ത്യന്‍ വംശജരാണ് ജയിച്ചുകയറിയത്. അതില്‍ 4 പേര് മലയാളികളുമാണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: