Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ തിളക്കം; ജയിച്ചവരില്‍ 6 മലയാളികളും

ഇന്ത്യന്‍ - അമേരിക്കന്‍ വോട്ടര്‍മാര്‍ യുഎസിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു വിഭാഗമാണെന്നു വ്യ്‌ക്തമാക്കുന്നതാണ് ജനവിധി.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Nov 10, 2022, 08:59 am IST
in US

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് ഉജ്ജ്വല വിജയം. ചരിത്രത്തിലാദ്യമായി 11 ഇന്ത്യന്‍ വംശജരാണ് ജയിച്ചുകയറിയത്.

അതില്‍ 4 പേര്‍ മലയാളികളുമാണ്. ജയിച്ചവരില്‍ മുസ്‌ളീം വനിതയും ഉള്‍പ്പെടും.

 മിസോറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി ക്ക് കെ.പി. ജോര്‍ജ്, 240–ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ആയി സുരേന്ദ്രന്‍ കെ പട്ടേല്‍, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി മൂന്നാം നമ്പര്‍ കോര്‍ട്ട് ജഡ്ജിയായി ജൂലി മാത്യു, ഇല്ലിനോയ് ജനറല്‍ അസംബ്ലിയിലേക്ക് കെവിന്‍ ഓലിക്കല്‍, സ്‌റ്റേറ്റ് സെനറ്റിലേക്ക് കെവിന്‍ തോമസ് എന്നിവരാണ് വിജയിച്ച മലയാളികള്‍.  റോബിന്‍ ഇലക്കാട്ട്, കെ.പി. ജോര്‍ജ്, ജൂലി മാത്യു എന്നിവര്‍ രണ്ടാം തവണ വിജയം സ്വന്തമാക്കുകയായിരുന്നു.  

ഇല്ലിനോയി ജനറല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകുന്നു 23 വയസ് മാത്രം പ്രായമുള്ള മുസ്‌ലിം സ്ഥാനാര്‍ഥി നബീല സായിദ് അട്ടിമറി വിജയമാണ്  നേടിയത്.  

ഇന്ത്യന്‍ – അമേരിക്കന്‍ വോട്ടര്‍മാര്‍ യുഎസിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു വിഭാഗമാണെന്നു വ്യ്‌ക്തമാക്കുന്നതാണ് ജനവിധി.

ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളില്‍ ഒന്നായ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി മൂന്നാം നമ്പര്‍ കോര്‍ട്ട് ജഡ്ജി ജൂലി മാത്യുവും  രണ്ടാം തവണയാണ്  വിജയം സ്വന്തമാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഏറെയുള്ള ഫോട്‌ബെന്‍ഡ് കൗണ്ടിയില്‍ ഡെമോക്രാറ്റിക് ടിക്കറ്റിലാണ് ജയം . 15 വര്‍ഷത്തെ നിയമ പരിജ്ഞാനവും നാലുവര്‍ഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ഇത്തവണ ജൂലി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്

പത്താം വയസില്‍ ഫിലഡല്‍ഫിയയില്‍ എത്തിയ ജൂലി സ്‌കൂള്‍ വിദ്യാഭ്യാസം അവിടെ പൂര്‍ത്തിയാക്കി. പെന്‍സില്‍വാനിയ സ്‌റ്റേറ്റില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. പ്രാക്ടീസ് ആരംഭിച്ചു. 2002ല്‍ ഹൂസ്റ്റനില്‍ എത്തി ടെക്‌സസ് ലോ ലൈസന്‍സ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018ല്‍ തിരഞ്ഞെടുപ്പിലൂടെ 58 ശതമാനം വോട്ടു നേടി ടെക്‌സസിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജായി. ഫോട്‌ബെന്‍ഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോര്‍ട്ട് 3 ലെ ജഡ്ജിയാണ് ജൂലി മാത്യു. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി തോമസ് ഡാനിയേലിന്റെയും സൂസമ്മ തോമസിന്റെയും മകളാണ്. വ്യവസായിയായ കാസര്‍കോട് വാഴയില്‍ ജിമ്മി മാത്യുവാണു ഭര്‍ത്താവ്. അലീന, അവാ, സോഫിയ എന്നിവര്‍ മക്കളും.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായാണു പത്തനംതിട്ട സ്വദേശിയായ കെ.പി. ജോര്‍ജിന്റെ വിജയം.  പത്തനംതിട്ടയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. അമേരിക്കയില്‍ എത്തി മൂന്നു പതിറ്റാണ്ട് പിന്നിട്ടു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ജനങ്ങള്‍ക്കു പ്രിയപ്പെട്ടവനായി.ഫോര്‍ട്ട്‌ബെന്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷീബയാണ് ഭാര്യ. രോഗിത്, ഹെലന്‍മേരി, സ്‌നേഹ എന്നിവരാണ് മക്കള്‍.

240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രന്‍ കെ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലേബലില്‍ ആയിരുന്നു മല്‍സരം. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് സുരേന്ദ്രന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡ്രസ്ട്രിയല്‍ ലോ എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ്. കേരളത്തില്‍ ജനിച്ച സുരേന്ദ്രന്‍ 1996 മുതല്‍ കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ ആണ് ഭാര്യയോടൊപ്പം അമേരിക്കയില്‍ എത്തുന്നത്. റജിസ്‌റ്റേഡ് നഴ്‌സായ ഭാര്യയ്‌ക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ലഭിച്ചു. പിന്നീട, അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ആകൃഷ്ടനായ സുരേന്ദ്രന്‍ 2009ല്‍ ബാര്‍ എക്‌സാം പാസായി. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്നും എല്‍എല്‍എം ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ തവണ  ഫാമിലി കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സുരേന്ദ്രന്‍ പട്ടേല്‍  റണ്‍ ഓഫില്‍ എത്തിയിരുന്നു.

മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് രണ്ടാം വട്ടവും മല്‍സരത്തിനു ഇറങ്ങിയാണ് മലയാളിയായ റോബിന്‍ ഇലക്കാട്ട് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളര്‍ത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യന്‍ വംശജരുടെ അഭിമാനയായി മാറിയ ആളാണു റോബി. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ ഗ്രാമത്തിലാണ് റോബിന്‍ ജനിച്ചത്.

നാല്‍പതു വര്‍ഷമായി യുഎസിലെത്തിയിട്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യമേഖലയിലായിരുന്നു ജോലി.  2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കൗണ്‍സില്‍ മെമ്പറായി. 2011 ലും 2013 ലും എതിരില്ലാതെ കൗണ്‍സില്‍ സ്ഥാനാര്‍ഥിയായി ജയിച്ചു.  2020 ലാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മിസോറി മേയറായത്. ഭാര്യ ടിന ചങ്ങനാശ്ശേരി സ്വദേശിയാണ്. യുഎസില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നു. മക്കള്‍: ലിയ, കെയ്റ്റിലിന്‍

ഇല്ലിനോയ് സംസ്ഥാനത്തിന്റെ 103മത് ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മല്‍സരിച്ച മലയാളി കെവിന്‍ ഓലിക്കല്‍ വിജയിച്ചു. . കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കല്‍ ജോജോ ഇല്ലിനോയി സെക്രട്ടറി ഓഫ് സ്‌റ്റെയിറ്റ് ഉദ്യോഗസ്ഥന്‍. മാതാവ് സൂസന്‍ കെമിസ്റ്റ്. പാലാ കടപ്ലാമറ്റം കാരിക്കല്‍ കുടുംബാംഗം

സ്‌റ്റേറ്റ് സെനറ്റിലേക്ക് കെവിന്‍ തോമസ് മൂന്നാം തവണയും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. കഴിഞ്ഞ തവണ മെയില്‍ ഇന്‍ ബാലറ്റ് കൂടി എണ്ണിയതോടെയായിരുന്നു 1400ല്‍ പരം വോട്ടിനു വിജയമെങ്കില്‍ ഇത്തവണ വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ന്യുയോര്‍ക്ക് ലെജിസ്‌ളേച്ചറിലേക്കു വിജയിക്കുന്ന ആദ്യ  ഇന്ത്യാക്കാരനാണ് കെവിന്‍ തോമസ്. റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ മകനായ കെവിന്‍ ദുബായിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.