പുനെ: അഫ്സല്‍ ഖാന്‍ എന്ന ക്രൂരനെ വധിക്കുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിവാദമായ ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന മറാഠി സിനിമയുടെ സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെയ്‌ക്ക് പൊലീസ് സംരക്ഷണം നല്‍കി. കഴിഞ്ഞ ദിവസം ശിവജി മഹാരാജാവിന്റെ ജീവിതം വക്രീകരിച്ച് കാണിക്കുന്നു എന്ന് ആരോപിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുന്ന മഹാരാഷ്‌ട്രയിലെ താനെയിലെ വിവിയാന മാളിലെ തിയറ്ററില്‍ എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ നേതൃത്വത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയിരുന്നു.
അഫ്സല്‍ ഖാന്‍ എന്ന ക്രൂരനായ ഏകാധിപതി
ഭാരതീയ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ് ശിവജി മഹാരാജാവ് അഫ്സല്‍ ഖാനെ വധിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക, അവിടുത്തെ അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുക്കുക, പൂജാരിമാരെയും മറ്റും ആട്ടിയോടിക്കുക അല്ലെങ്കില്‍ ക്രൂരമായി കൊല ചെയ്യുക- ഇതെല്ലാം അഫ്സല്‍ ഖാന്റെ രീതികളായിരുന്നു. 1659ല്‍ ബിജാപൂരില്‍ നിന്നും വിതോബ ക്ഷേത്രം കൊള്ളയടിച്ചായിരുന്നു അഫ്സല്‍ ഖാന്റെ പടയോട്ടം ആരംഭിച്ചത്. ശിവജി കുടുംബത്തിന്റെ കുലദേവതയായ ഭവാനിയുടെ ഇരിപ്പിടമായ തുല്‍ജാപൂരിലേക്കും അഫ്സല്‍ ഖാന്‍ മാര്‍ച്ച് ചെയ്തിരുന്നു. ഭാവനിയുടെ വിഗ്രഹം തകര്‍ക്കാനും ഭസ്മമാക്കാനും അഫ്സല്‍ ഖാന്‍ ഉത്തരവിട്ടിരുന്നു. ജെജുരിയിലെ ക്ഷേത്രവും നശിപ്പിച്ചു. ഇതിനിടെ ശിവജിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതുവഴി ശിവജിയെ വിളിച്ചുവരുത്തി ചതിച്ചുകൊല്ലാനായിരുന്നു അഫ്സല്‍ ഖാന്റെ ഗൂഢപദ്ധതി. ഒടുവില്‍ അഫ്സല്‍ഖാന്റെ ചതിയെ തിരിച്ചറിഞ്ഞ ശിവജി മറുതന്ത്രം പയറ്റി ആ ക്രൂരനായ ഏകാധിപതിയെ വധിക്കുന്നു. ഇത് സിനിമയില്‍കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയുടെ വ്യാജ ആരാധകരായി വിലസുന്ന എന്‍സിപിയുടെ മുഖം മൂടി വലിച്ചു കീറുന്നതാണ് ഈ രംഗം. ചരിത്രത്തിലെ ക്രൂരനായ ഏകാധിപതിയായ അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ ജീവിതത്തിലെ പ്രധാന അധ്യായമാണ്. ഛത്രപതി ശിവജിയുടെ ധീരതയും ദൈവാനുഗ്രഹവും രാഷ്‌ട്ര തന്ത്രജ്ഞതയും വിളിച്ചോതുന്ന അധ്യായമാണ് അഫ്സന്‍ ഖാനുമായുള്ള ഏറ്റുമുട്ടലും അതിലെ വിജയവും. എട്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിനിമയെടുത്ത സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറയുന്നു. അഫ്സല്‍ ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ യഥാര്‍ത്ഥ ജീവിതകഥയുടെ ഭാഗമാണെന്നാണ്.
ചിത്രം കാണാന്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയതിനും മാളിനെ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചതിനും എന്‍സിപി നേതാവ് ജിതേന്ദ്ര അഹ് വാദിനെതിരെ കേസെടുത്തിട്ടുണ്ട്. തിയറ്ററില്‍ തല്ലുകിട്ടിയ പ്രേക്ഷകനെ പണം നല്‍കി സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ചിത്രത്തില്‍ ശിവജി മഹാരാജും അദ്ദേഹത്തിന്റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും തമ്മിലുള്ള ഒരു സംഘട്ടനരംഗവും എന്‍സിപി നേതാവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശിവജി മഹാരാജാവിന്റെ ജീവിതം വളച്ചൊടിച്ച് കാണിക്കുകയാണെന്നാണ് എന്‍സിപി നേതാവിന്റെ ആരോപണം. എന്നാല്‍ കെ.എ. കേലുസ്കാര്‍ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകം പഠിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ അഭിജിത് ദേശ് പാണ്ഡെ പറഞ്ഞു. എട്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഹര്‍ ഹര്‍ മഹാദേവ് എന്നും അഭിജിത് ദേശ് പാണ്ഡെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: