പത്തനാപുരം: കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കി വെറ്റില കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വീണ്ടും കണ്ണീര്‍ക്കാലം. കൃഷി സജീവമായി വരുമ്പോള്‍ വെറ്റിലയുടെ വില താഴുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
ഒരാഴ്ച മുന്‍പ് ഒരു കെട്ട് വെറ്റിലയ്ക്ക് 60 രൂപ വിലയുണ്ടായിരുന്നു. ഇപ്പോള്‍ 10 രൂപയായി കുറഞ്ഞു. ഉയര്‍ന്ന പരിപാലന ചെലവ്, ഈറ്റ ക്ഷാമം, തുടങ്ങിയവ നേരിടേണ്ടി വരുമ്പോഴാണ് വിലയും കുത്തനെ ഇടിഞ്ഞത്. തെക്കന്‍ ജില്ലകളിലെ വെറ്റില കര്‍ഷകരാണ് വിലത്തകര്‍ച്ച മൂലം തീരാദുരിതം നേരിടുന്നത്. ഭൂരിപക്ഷം കര്‍ഷകരും വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി വിട്ടൊഴിയുകയാണ്.
ഒരു വര്‍ഷം മുമ്പ് ഒരു കെട്ട് വെറ്റിലയ്ക്ക് 220 രൂപ മുതല്‍ 240 വരെ വില കര്ഷകന് കിട്ടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വെറ്റില കൂടുതലായി എത്തുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കൂടാതെ ഇടനിലക്കാരുടെ കടുത്ത ചൂഷണവും കര്‍ഷകര്‍ക്ക് വില ലഭിക്കാതിരിക്കാന്‍ കാരണമായി.
നിത്യേനയുള്ള പരിചരണം കൊണ്ടാണ് വെറ്റില കൃഷി മെച്ചപ്പെടുത്തുന്നത്. ഉയര്‍ന്ന ജോലി കൂലി കാരണം കുടുംബാംഗങ്ങളെയും സഹായികളാക്കിയാണ് മിക്ക കര്‍ഷകരും കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. വിളവെടുത്ത് അടുക്കി ചന്തയില്‍ എത്തിക്കണമെങ്കില്‍ നാലുപേരുടെ സഹായം വേണം.
കഴിഞ്ഞ മൂന്നു വര്‍ഷമായി അപ്രതീക്ഷിതമായ ശക്തമായ മഴ കൃഷിക്ക് പ്രതികൂലമാകുന്നുണ്ട്. കാറ്റിലും മഴയിലും കൃഷി നാശമുണ്ടായി കൊടി തറപറ്റിയാല് പുനസ്ഥാപിക്കുന്നത് ശ്രമകരമായ ജോലിയാണ്. വെള്ളത്തില്‍ മുങ്ങിയാല്‍ കൃഷി വീണ്ടെടുക്കാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: