കണ്ണൂര്‍: പണ്ടു കാലത്ത് ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ വിട്ടു കൊടുത്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. താന്‍ കെഎസ് യു പ്രവര്‍ത്തകനായിരുന്നു കാലത്താണ് സിപിഎമ്മില്‍ നിന്നുള്ള ഭീഷണി ഉയര്ന്നപ്പോള്ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചത്. അത് ആര്‍എസ്എസുമായി ബന്ധമുണ്ടായിട്ടല്ല, മറിച്ച് മൗലികാവകാശം സംരക്ഷിക്കാനിയിരുന്നു.
കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് കോണ്‍ഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നുമാണ് സുധാകരന് പറഞ്ഞത്. കണ്ണൂര്‍ എംവി രാഘവന് അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: