തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ തുറന്ന ഏറ്റുമുട്ടല്‍ രൂക്ഷമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് മുതിര്‍ന്ന ഭരണഘടന വിദഗ്ധരില്‍നിന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെ ഇതിനായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. ഡിസംബര്‍ അഞ്ച് മുതല്‍ 15വരെ സഭാ സമ്മേളനം വിളിക്കാനായിരുന്നു ആലോചന.
എന്നാല്‍, സഭാ സമ്മേളനം വരെ കാത്തിരിക്കേണ്ടെന്നും ഓര്‍ഡിനന്‍സ് ഇറക്കാനുമാണ് ഇന്നത്തെ തീരുമാനം. എന്നാല്‍, തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: