ന്യൂദല്‍ഹി: നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ വീട് തകര്‍ന്ന് നേപ്പാളില്‍ ആറ് മരണങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂദല്‍ഹി, ലഖ്‌നൗ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചുമണിക്കൂറിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 8.52ന് 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: