Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മേയറുടെ അധികാരവും സിപിഎം അഴിമതിയും

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രമല്ല, സിപിഎമ്മിനു ഭരണമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് നടക്കുന്നത്. അവിടങ്ങളിലെ നിയമനങ്ങള്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷനാണ് നടത്തുന്നത്. സിപിഎം എന്ന പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ അവര്‍ ഇതൊക്കെ ചെയ്തിരിക്കും. അവരെ അധികാരത്തില്‍നിന്ന് പുറന്തള്ളുക, അധികാരത്തില്‍ തിരിച്ചെത്താതെ നോക്കുക. ഇതുമാത്രമാണ് പരിഹാരം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 9, 2022, 05:00 am IST
in Editorial

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് സിപിഎമ്മുകാരുടെ പട്ടിക ചോദിച്ചുകൊണ്ടുള്ള കത്തുകള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിനു പിന്നിലെ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ ബിജെപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കിയത് സ്ഥിതിഗതികളെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാര്‍ സംവിധാനത്തില്‍ പാര്‍ട്ടി നിയമനങ്ങള്‍ നടത്താനുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെയും, കോര്‍പ്പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിന്റെയും കത്തുകള്‍ വ്യാജമല്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മേയറുടെ കത്ത് വ്യാജമാണെന്ന് നേരത്തെ പ്രചാരണം നടത്തിയ സിപിഎം ഇപ്പോള്‍ അങ്ങനെ പറയുന്നില്ല. കത്ത് താന്‍ എഴുതിയതാണെന്നും, എന്നാല്‍ കൈമാറിയിട്ടില്ലെന്നുമാണ് അനില്‍ പറയുന്നത്. മേയറെപ്പോലെ വിവാദത്തിന്റെ കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കത്ത് വ്യാജമാണെന്നു പറയുന്നില്ല. മേയറുടെ ലെറ്റര്‍പാഡില്‍ അവരുടെ ഒപ്പോടുകൂടി ജില്ലാ സെക്രട്ടറിക്കയയ്‌ക്കുകയും, പാര്‍ട്ടി നേതാക്കള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കത്ത് വ്യാജമാണെന്നു പറഞ്ഞാല്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുമെന്നും, വിശദീകരിക്കാന്‍ പ്രയാസമാകുമെന്നും മനസ്സിലാക്കിയാണ് ഇങ്ങനെയൊരു നിലപാട് സിപിഎമ്മും കോര്‍പ്പറേഷന്‍ മേയറുമൊക്കെ എടുത്തിട്ടുള്ളത്. സാവകാശം ലഭിച്ചാല്‍ വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ മറ്റുപോംവഴികള്‍ ആരായാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. അതുവരെ അവിടെയും ഇവിടെയും തൊടാത്ത പ്രതികരണങ്ങള്‍ മതിയെന്നാണ് തീരുമാനം.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മേയര്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ ബിജെപിയുടെയും മറ്റും പ്രതിഷേധം ശക്തിപ്പെടുമ്പോള്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോഴത്തെ കത്ത് വിവാദം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ആവശ്യമാണ്. കാരണം പാര്‍ട്ടി തീരുമാനമനുസരിച്ചുള്ള പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും കോര്‍പ്പറേഷനിലും സംസ്ഥാന സര്‍ക്കാരിലും വ്യാപകമാണ്. കോടതിയില്‍ പരാതിയെത്തുകയും, ഇതിനെക്കുറിച്ച് അന്വേഷണം വരുകയും ചെയ്താല്‍ സിപിഎമ്മും സര്‍ക്കാരും കുടുങ്ങും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനുള്ള തന്ത്രംകൂടിയാണ് പയറ്റുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതില്‍ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. കത്തെഴുത്തില്‍ മേയര്‍ കുറ്റക്കാരിയാണ്. അവരെ രക്ഷിച്ചെടുക്കാനുള്ള വഴിയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തുക. പിണറായി സര്‍ക്കാരില്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയുമൊക്കെ ഒരേയൊരു ദൗത്യം ഭരണകക്ഷിയില്‍പ്പെട്ടവരെയും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെയും കേസുകളില്‍നിന്ന് രക്ഷിച്ചെടുക്കുകയെന്നതാണല്ലോ. ലൈഫ് പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട ഗുരുതരമായ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ പരിശീലനം സിദ്ധിച്ച കമാന്റോകളെപ്പോലെയാണല്ലോ ക്രൈംബ്രാഞ്ച് ഇടപെട്ടതും തെളിവുകള്‍ പിടിച്ചെടുത്തതും. തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ഈ തിടുക്കമെന്ന് പിന്നീട് വ്യക്തമായി. ഇതുതന്നെയാണ് കത്ത് ചോര്‍ച്ചയുടെ കാര്യത്തിലും ക്രൈംബ്രാഞ്ച് ചെയ്യുക. പോലീസിന്റെയും വിജിലന്‍സിന്റെയുമൊക്കെ ചുമതല പിണറായി എന്ന മുഖ്യമന്ത്രിക്കായിരിക്കുന്ന കാലത്തോളം മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

അന്വേഷിച്ചാല്‍ മതി, കേസെടുക്കേണ്ട എന്നാണത്രേ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം! രേഖകളൊന്നും പിടിച്ചെടുക്കില്ല, മൊഴി മാത്രം രേഖപ്പെടുത്തുമത്രേ!! അന്വേഷണം വെറും പ്രഹസനമായിരിക്കുമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇതിനു മുന്‍പ് ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍ ആര്‍ക്കെതിരെയും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കുറ്റം ചെയ്തവര്‍  സിപിഎമ്മുകാരായതാണ് ഇതിനു കാരണം. ഭരണം ലഭിക്കുന്നത് പാര്‍ട്ടിക്ക് അഴിമതി നടത്താനാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് സിപിഎം നേതൃത്വം. ഭരണസംവിധാനത്തെ ഉപയോഗിച്ച് ക്രമക്കേടും അഴിമതിയും നടത്തുന്നത് സിപിഎമ്മിന് അധികാരമുള്ള കാലത്തോളം നിര്‍ബാധം തുടരും. നിയമത്തെയും കോടതിയെയും അവര്‍ മറികടക്കും. എത്ര നികുതിപ്പണം വേണമെങ്കിലും അതിന് ചെലവഴിക്കും. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണല്ലോ ഗവര്‍ണര്‍ക്കെതിരെ ദശലക്ഷങ്ങള്‍ മുടക്കി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുവച്ചു നോക്കുമ്പോള്‍ തിരുവനന്തപുരം മേയര്‍ ഒരു ചെറുമീന്‍ മാത്രമാണ്. അവരെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യവും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍  മാത്രമല്ല, സിപിഎമ്മിനു ഭരണമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് നടക്കുന്നത്. അവിടങ്ങളിലെ നിയമനങ്ങള്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷനാണ് നടത്തുന്നത്. സിപിഎം എന്ന പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ അവര്‍ ഇതൊക്കെ ചെയ്തിരിക്കും. അവരെ അധികാരത്തില്‍നിന്ന് പുറന്തള്ളുക, അധികാരത്തില്‍ തിരിച്ചെത്താതെ നോക്കുക. ഇതുമാത്രമാണ് പരിഹാരം.

Tags: തിരുവനന്തപുരംആര്യാ രാജേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.