തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റേയും സ്വത്തുക്കള്‍ കണ്ടുക്കെട്ടാനാണ് നീക്കം. പി.എഫ്.ഐ. കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് നടപടി. ഹര്‍ത്താലില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹര്‍ത്താലിന് നേതൃത്വം നല്കിയ നേതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഹൈക്കോടതിയിലുള്ള കേസിലെ 12, 13 കക്ഷികളാണ് പോപ്പുലര്‍ ഫ്രണ്ടും അബ്ദുള്‍ സത്താറും. ഇവരുടെ സ്വത്തുവിവരം തേടി രജിസ്ട്രേഷന് ഐ.ജിക്ക് സംസ്ഥാന പൊലീസ് മേധാവി കത്ത് നല്കി. കത്തിന് ലഭിക്കുന്ന മറുപടി അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഇവരുടെ സ്വത്തുക്കള്‍ ഏതാണെന്ന് പരിശോധിക്കും. തുടര്‍ന്നായിരിക്കും കണ്ടുകെട്ടലിലേക്ക് കടക്കുക. പോപ്പലര്‍ ഫ്രണ്ട് സെപ്റ്റംബര്‍ 23 ന് നടത്തിയ വിവാദ ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്നിരുന്നു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫുമായി എന്‍.ഐ.എ. സംഘം തെളിവെടുപ്പ് നടത്തി. പാലക്കാട് എസ്പി. ഓഫീസിലെത്തിച്ചാണ് തെളിവെടുപ്പ്. നിരോധിനത്തിന് പിന്നാലെ പി.എഫ്.ഐ. ബന്ധമുള്ളവര്‍ക്ക് ഒളിയിടം ഒരുക്കിക്കൊടുത്തു, വിദേശ ഫണ്ട് സ്വരൂപിച്ചു എന്നീ കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് റൗഫിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആര്.എസ്.എസ്. പ്രവര്‍ത്തകരെ വധിക്കാന്‍ ലക്ഷ്യമിട്ട ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിലും റൗഫിന് പങ്കുണ്ടെന്നും എന്‍.ഐ.എ. കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശബന്ധം, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും റൗഫിനുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കും. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ശേഷം റൗഫ് ഒളിവിലായിരുന്നു. ഒക്ടോബര്‍ 28ന് പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍.ഐ.എ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: