ന്യൂദല്‍ഹി: ഇസ്ലാമിക ജിഹാദിനെ തുറന്നുകാണിക്കുന്ന പുസ്തകമെഴുതിയ വ്യക്തിയാണ് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായ ആര്‍.എന്‍.കുല്‍ക്കര്‍ണി. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന്റെ കാറിടിച്ചുള്ള മരണം വെറും വാഹന അപകടവാര്‍ത്തയായാണ് ആദ്യം കണക്കാക്കിയിരുന്നത്. മൈസൂരില്‍ പതിവുള്ള സായാഹ്ന നടത്തത്തിന് പോയതാണ് കുല്‍ക്കര്‍ണി. മൈസൂരിലെ മാനസ ഗംഗോത്രി പ്രദേശത്ത് വെച്ചായിരുന്നു കാറിടിച്ച് മരിച്ചത്. കാര്‍ നിര്‍ത്താതെ പോയി. ആദ്യം കരുതിയത് പതിവുപോലെ അപകടം സംഭവിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയതെന്നാണ് എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന കാര്യം വെളിപ്പെട്ടത്.
ഇന്‍റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ച അദ്ദേഹത്തിന്റെ മരണം 83ാം വയസ്സിലായിരുന്നു. സിസിടിവി ക്യാമറയിലാണ് കാര്‍ അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ കുര്‍ക്കര്‍ണിക്ക് നേരെ പാഞ്ഞടുക്കുന്നതായി കണ്ടെത്തിയത്. ഈ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. 2000ലാണ് ഇദ്ദേഹം ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നും വിരമിച്ചത്.
കൂടുതല്‍ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും വെളിപ്പെടുത്താനാവാത്ത കുറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മൈസൂര്‍ എസ് പി ചന്ദ്രഗുപ്ത പറയുന്നു. പക്ഷെ ആരാണ് കൊലപാതകി? ഇദ്ദേഹേം വീട് വെച്ചതിന് അടുത്ത് ഭൂമി കയ്യേറി വീടുവെച്ച അയല്‍വാസിയോ? അതോ മറ്റേതെങ്കിലും ശക്തികളുടെ ആസൂത്രണ കൊലപാതകമോ? വൈകാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എത്തും.
അതിന് മുന്‍പ് കുല്‍ക്കര്‍ണിയുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം പറയാം. അദ്ദേഹം ഇസ്ലാമിക ജിഹാദിനെതിരെ ഇദ്ദേഹം രണ്ട് പുസ്തകങ്ങള്‍ രചിച്ച വ്യക്തിയാണ്. അതും ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍. ഒന്ന് ‘ഇന്ത്യയിലെ തീവ്രവാദത്തിന്റെ മുഖങ്ങള്‍’ (Facets of Terrorism in India) എന്ന പുസ്തകമാണ്. രണ്ടാമത്തേത് ദേശീയ മനസാക്ഷിയുടെ പാപം'(Sin of National Conscience) എന്ന പുസ്തകമാണ്. ആദ്യത്തെ പുസ്തകത്തില്‍ ഇന്ത്യയില്‍ രണ്ട് തരം തീവ്രവാദങ്ങള്‍ ഉണ്ടെന്ന് കുല്‍ക്കര്‍ണി പറയുന്നു. ഒന്നാമത്തേത് നക്സലുകള്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദമാണെങ്കില്‍ രണ്ടാമത്തേത് ജിഹാദി തീവ്രവാദമാണ്. ഈ രണ്ട് തീവ്രവാദങ്ങളും ഇന്ത്യയില്‍ ആഴത്തില്‍ വേരാഴ്‌ത്തിയിട്ടുണ്ടെന്നും ഇവയെ പിഴുതെറിയണമെങ്കില്‍ രാജ്യത്തെ ഓരോ പൗരനും കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ക്കണമെന്നും കുല്‍ക്കര്‍ണി എഴുതുന്നു.
അള്ളായുടെ വഴിയിലൂടെയുള്ള ജിഹാദ് (ജിഹാദ് ഫി സബീലില്ല) എന്ന സിദ്ധാന്തത്തെ ചുറ്റിപ്പറ്റിയാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭരണവും അതിന്റെ വളര്‍ച്ചയും ഉണ്ടായതെന്നും കുല്‍ക്കര്‍ണി പുസ്തകത്തില്‍ പറയുന്നു. ആയിരം വര്‍ഷങ്ങള്‍ നീണ്ട ഇസ്ലാമിക ഭരണത്തില്‍ ഇന്ത്യ ഉടനീളം ജിഹാദ് എന്തെന്ന് അനുഭവിച്ചറിഞ്ഞെന്ന് കുല്‍ക്കര്‍ണി എഴുതന്നു.
“ഇന്ത്യയിലെ ആളുകളെ ഹിന്ദു എന്ന വിളിക്കുന്നത് ചരിത്രപരമായ കാരണങ്ങളാലും വിദേശ ആക്രമണങ്ങളും മൂലമാണ്. വിവിധ ആക്രമണകാരികളില്‍ മുസ്ലിങ്ങള്‍ മാത്രമാണ് ഇന്ത്യയെ അവരുടെ വീടാക്കി മാറ്റിയത്. മതകലാപത്തിലൂടെയാണ് അവര്‍ അത് സാധ്യമാക്കിയത്. ഇസ്ലാമിലെ രാഷ്‌ട്രീയ ചിന്തയോ അവരുടെ മതമോ എന്തെന്നറിയാതെ ഇന്ത്യയിലെ ഹിന്ദുക്കള്‍ അവരുമായി ചേര്‍ന്നിണങ്ങി ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. 1947ലെ പാകിസ്ഥാന്‍ രൂപീകരണം ജിഹാദിന്റെ മറ്റൊരു മുന്നേറ്റമായിരുന്നു. ഇപ്പോഴും പാകിസ്ഥാന്‍ തന്നെയാണ് ജിഹാദിന്റെ കേന്ദ്രബിന്ദു. കശ്മീരാണ് അതിന്റെ യുദ്ധഭൂമി. ഇതിനെയാണ് ഇസ്ലാമിക തീവ്രവാദം എന്ന് പാശ്ചാത്യരാജ്യങ്ങളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.” – കുല്‍ക്കര്‍ണിയുടെ ഒരു പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: