ബെംഗളൂരു: ഹിന്ദു എന്ന വാക്ക് ഇന്ത്യന്‍ പദമല്ലെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഹിന്ദു എന്നത് പേർഷ്യന്‍ പദമാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായ സതീഷ് ജര്‍കിഹോളി പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായി പ്രചരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവ് ഹിന്ദിയില്‍ നടത്തിയ വിവാദപ്രസംഗം കേള്‍ക്കാം:
ബെല്‍ഗാവിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സതീഷ് ജര്‍കിഹോളിയുടെ ഈ വിവാദ പരാമര്‍ശം. “ഹിന്ദു എന്ന വാക്ക് എവിടെ നിന്നും വന്നു? അത് നമ്മുടെയാണോ? അല്ല. ഹിന്ദു എന്ന വാക്ക് പേർഷ്യന്‍ പദമാണ്.ഇറാന്‍, ഇറാഖ്, തുര്‍ക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്.”- സതീഷ് ജര്‍ക്കിഹോളി പറഞ്ഞു. ഹിന്ദു എന്ന വാക്കിന് ആ വാക്കിന്റെ അര്‍ത്ഥമറിഞ്ഞാല്‍ നാണിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു എന്ന പദത്തിന് ഇന്ത്യയുമായി ഒരു ബന്ധവുമില്ല. അതിന്റെ അര്‍ത്ഥം അങ്ങേയറ്റം മോശമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സമഗ്രമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരില്‍ വനംമന്ത്രിയായിരുന്ന വ്യക്തിയാണ് സതീഷ് ജര്‍ക്കിഹോളി.
ഹിന്ദുക്കളെ അപമാനിക്കുക എന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവമാണെന്ന് ബിജെപി വക്താവ് എസ്. പ്രകാശ് പ്രതികരിച്ചു. ഇത് നിങ്ങളുടെ ഔദ്യോഗിക നിലപാടാണോ എന്ന കാര്യം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ ശിഷ്യനാണ് സതീഷ് ജര്‍കിഹോളി. വീണ്ടും വീണ്ടും ഹിന്ദുക്കളെ കുറ്റപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സ്ഥിരം സ്വഭാവമാണെന്നും പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവില്‍ നിന്നുള്ള ഇത്തരമൊരു പ്രസ്താവന അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു എന്ന വാക്ക് സിന്ധുനദീതടത്തിന് ഇപ്പുറത്ത് താമസിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചവാക്കാണെന്ന് എഴുത്തുകാരന്‍ രത്തന്‍ ശാരദ പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധനിലപാടിന്റെ തുടര്‍ച്ചയാണെന്നും രത്തന്‍ ശാരദ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: