തിരുവനന്തപുരം: പ്രീതി പോയെന്ന് ഗവര്‍ണര്‍ ധനമന്ത്രി ബാലഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതോടെ ഗവര്‍ണറെ അനുനയിപ്പിക്കുന്നതില്‍ ധനവകുപ്പിന് ഉത്സാഹം. രാജ്ഭവനില്‍ ദന്തല്‍ ക്ലിനിക്ക് ആരംഭിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം അതിവേഗമാണ് ധനവകുപ്പ് പാസാക്കിയത്. രോഷാകുലനായ ഗവര്‍ണറെ അതുവഴി അനുനയിപ്പിക്കാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ നോക്കുകയാണ്.
നേരത്തെ കറുത്ത കിയ കാര്‍ അനുവദിച്ച് ഗവര്‍ണറെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചാലും ഗവര്‍ണര്‍ അതൊന്നും കാര്യമാക്കിയിട്ടില്ല. ഇപ്പോള്‍ വിസിമാര്‍ക്കെതിരെ നടപടി കടുപ്പിക്കുകയും കെടിയു വിസിയായി ഗവര്‍ണര്‍ നേരിട്ട് ഒരാളെ നിയമിച്ചതും ഇടത് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കി.
ഗവര്‍ണറെ ദേഷ്യം പിടിപ്പിച്ച് ഭരണം സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ പ്രയാസമാണെന്ന് ഇടത് നേതാക്കളും മന്ത്രിമാരും മനസ്സിലാക്കുന്നുണ്ട്. രാജ് ഭവനില്‍ ഇ-ഓഫീസ് സംവിധാനവും കേന്ദ്രീകൃത ശൃംഖലയും ഒരുക്കുന്നതിന് നേരത്തെ 75 ലക്ഷം അനുവദിച്ചിരുന്നു. അതിനിടെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം പുറത്ത് വന്നിരിക്കുന്നത്. സ്വന്തക്കാരെ തൊഴിലുകളില്‍ ഇടത്പക്ഷം തിരുകിക്കയറ്റുകയാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഈ വിവാദം പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: