ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്കുന്ന 2022ലെ ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം മൃദംഗ വിദ്വാന് തിരുവനന്തപുരം വി. സുരേന്ദ്രന്. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണപ്പതക്കം, 50,001 രൂപ, പ്രശസ്തിഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം. കര്‍ണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ 18ന് പുരസ്കാരം സമ്മാനിക്കും. കര്‍ണാടക സംഗീതജ്ഞരായ മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രൊഫ. വൈക്കം വേണുഗോപാല്‍, കാലടി കൃഷ്ണയ്യര്‍ എന്നിവരുള്‍പ്പെട്ട പുരസ്കാര നിര്‍ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: