ആലപ്പുഴ : ആലപ്പുഴ അരൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ബസിന് പിറകില്‍ ബൈക്കിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
അഭിജിത്ത്(23), ആല്വിന്(23), വിജോയ് വര്‍ഗീസ്(23) എന്നിവരാണ് മരിച്ചത്. മൂന്നുപേരും അരൂര്‍ സ്വദേശികളാണ്. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് പോയി തിരികെ വരുമ്പോഴാണ് അപകടം സംബന്ധിക്കുന്നത്. ആല്‍ബിനും അഭിജിത്തും സംഭവ സഥലത്ത് തന്നെ മരിച്ചു.
ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാന് സാധ്യതയുണ്ടെന്ന് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ ലേക്ഷോര് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: