Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിരൂപണ കലയിലെ നിത്യലാവണ്യം

ഏറെ സങ്കീര്‍ണ്ണമായ കലാചിന്തയും കലാചരിത്രവും പുതിയ രീതി ശാസ്ത്രമുപയോഗിച്ച് മലയാളികള്‍ക്കുമുന്നില്‍ വിശകലനം ചെയ്തു അദ്ദേഹം. വിവിധ വിജ്ഞാനശാഖകളെ ചിത്രകലയുടെ വിശകലനത്തില്‍ ഉള്‍പ്പെടുത്തി കലാനിരൂപണത്തിന്റെ ലാവണ്യ ശാസ്ത്രം പ്രകടമാക്കുന്നവയാണ് വിജയകുമാര്‍ മേനോന്‍ നിര്‍വ്വഹിച്ചിട്ടുള്ള പഠനങ്ങളും രചനകളും. സവിശേഷവും വ്യത്യസ്തവുമായ കലാപഠനങ്ങള്‍ കുറവായിരുന്ന ഒരു കാഘട്ടത്തിലാണ് മൗലികമായ നീരീക്ഷണങ്ങളും സമീപനങ്ങളുമായി വിജയകുമാര്‍ മേനോന്‍ കടന്നുവരുന്നത്. ഇതോടെ അന്നോളം പരിചിതവും പരിമിതവുമായിരുന്ന കലാപഠന മേഖലയിലേക്ക് നവീനവും സുഗമവുമായൊരു പാത തെളിഞ്ഞു കിട്ടി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 6, 2022, 04:33 am IST
in Varadyam

ചന്ദ്രമോഹന്‍ കുമ്പളങ്ങാട്

(കവിയായ ലേഖകന്‍ വടക്കാഞ്ചേരി നഗരസഭാംഗവുമായിരുന്നു)

ഒരു ചിത്രംപോലും വരയ്‌ക്കാതെ അഥവാ വരയ്‌ക്കാനറിയാതെ ചിത്രകലയെക്കുറിച്ച് ഏറ്റവുമധികം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായ എഴുത്തുകാരനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച വിജയകുമാര്‍ മേനോന്‍. ഭാരതീയ കലകളുടെ പ്രത്യേകിച്ച് ചിത്രകലയുടെ നിറഭേദങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ച അപൂര്‍വ്വ ചാരുതയുള്ള സര്‍ഗ്ഗാത്മക ജീവിതമായിരുന്നു  അദ്ദേഹത്തിന്റേത്. ചിത്രകലയുടെ ചരിത്രവും സാമൂഹ്യ ശാസ്ത്രവും മലയാളിയെ മനസ്സിലാക്കിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് പ്രഥമഗണനീയമാണ്. ഏറെ സങ്കീര്‍ണ്ണമായ കലാചിന്തയും കലാചരിത്രവും പുതിയ രീതി ശാസ്ത്രമുപയോഗിച്ച് മലയാളികള്‍ക്കുമുന്നില്‍ വിശകലനം ചെയ്തു അദ്ദേഹം. വിവിധ വിജ്ഞാനശാഖകളെ ചിത്രകലയുടെ വിശകലനത്തില്‍ ഉള്‍പ്പെടുത്തി കലാനിരൂപണത്തിന്റെ ലാവണ്യ ശാസ്ത്രം പ്രകടമാക്കുന്നവയാണ്  വിജയകുമാര്‍ മേനോന്‍ നിര്‍വ്വഹിച്ചിട്ടുള്ള പഠനങ്ങളും രചനകളും. സവിശേഷവും വ്യത്യസ്തവുമായ കലാപഠനങ്ങള്‍ കുറവായിരുന്ന ഒരു കാഘട്ടത്തിലാണ് മൗലികമായ നീരീക്ഷണങ്ങളും സമീപനങ്ങളുമായി വിജയകുമാര്‍ മേനോന്‍ കടന്നുവരുന്നത്. ഇതോടെ  അന്നോളം പരിചിതവും പരിമിതവുമായിരുന്ന കലാപഠന മേഖലയിലേക്ക് നവീനവും സുഗമവുമായൊരു പാത തെളിഞ്ഞു കിട്ടി.

1947 ല്‍ അനന്തന്‍ പിള്ള-കാര്‍ത്ത്യായനി അമ്മ എന്നിവരുടെ മകനായി എളമക്കരയില്‍ ജനിച്ച വിജയകുമാര്‍ മേനോന്‍ കാലടി ശ്രീശങ്കര കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി 15 വര്‍ഷക്കാലം ഫാക്ടില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് ജോലി രാജിവച്ച് ബറോഡ എം.എസ്. സര്‍വ്വകലാശാലയില്‍ നിന്നും കലാചരിത്രത്തില്‍ എം.എ. ബിരുദം നേടി മൈസൂര്‍ ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വല്‍ ആര്‍ട്ട്‌സില്‍ കലാചരിത്രം – സൗന്ദര്യശാസ്ത്രം എന്നിവയുടെ അദ്ധ്യാപകനായി. തുടര്‍ന്ന് കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിവന്നു. ആനുകാലികങ്ങളിലും സ്‌കൂള്‍ -കോളേജ് പാഠപുസ്തങ്ങളിലും അദ്ദേഹത്തിന്റെ രചനകള്‍ അവയുടെ അനിവാര്യമായ സവിശേഷതകളാല്‍ ധാരാളമായി ഇടം നേടി.

ആധുനിക കലാദര്‍ശനം, രവിവര്‍മ്മ, സ്ഥലം കാലം കല, ഭാരതീയ കല ഇരുപതാം നൂറ്റാണ്ടില്‍, ഭാരതീയ കലാചരിത്രം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. ഭാരതീയ കലാചരിത്രം എന്ന പഠനഗ്രന്ഥത്തിന് ലഭിച്ച കേരളസാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യ പുരസ്‌കാരം, രാജാരവിവര്‍മ്മ പുരസ്‌കാരം, ഗുരുദര്‍ശന പുരസ്

കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. കലയ്‌ക്കും വിജ്ഞാനത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം അവിവാഹിതനായിരുന്നു.  കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തൃശൂര്‍ജില്ലയിലെ വടക്കാഞ്ചേരി വ്യാസ ഗിരി ജ്ഞാനാശ്രമത്തിലും വ്യാസതപോവനത്തിലുമായി താമസിച്ചു വരികയായിരുന്നു. തണല്‍ തേടും മരം എന്ന  ഈ ലേഖകന്റെ പ്രഥമ കവിതാ സമാഹാരത്തിന്റെ പഠനം (സാമൂഹികം) അടക്കം നിരവധി കൃതികള്‍ക്ക് അവതാരികകളും പഠനങ്ങളും നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹം മികച്ച പരിഭാഷകനും ഈടുറ്റ പ്രഭാഷകനുമായിരുന്നു.  

കേരളത്തിനകത്തും പുറത്തുമായി ധാരാളം ശിഷ്യസമ്പത്തുള്ള വിജയകുമാര്‍ മേനോന്‍ എഴുത്തിന്റേയും അദ്ധ്യാപനത്തിന്റേയും വഴിയിലെ സാത്വികമായൊരു സാന്നിദ്ധ്യമായിരുന്നു. നിഷേധാത്മകമല്ലാത്ത നിരീശ്വരവാദവും യുക്തിചിന്തയുമായിരുന്നു അദ്ദേഹം മുറുകെപ്പിടിച്ചിരുന്നത്. താന്‍ കൈകാര്യം ചെയ്യുന്നതിനു പുറമെയുള്ള വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യവും താല്‍പ്പര്യവുമുണ്ടായിരുന്ന അദ്ദേഹം തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും വിവാദങ്ങളുടെ ശബ്ദ കോലാഹലങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു.  

സാത്വികമായ വിശുദ്ധിയോടുകൂടി ജീവിതം നയിച്ച അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു സദാ വിടര്‍ന്നു കാണുന്ന സൗമ്യമായ പുഞ്ചിരി.  ദീര്‍ഘകാലമായി അനാരോഗ്യം മൂലം വല്ലാതെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തോടെപ്പം സഹചാരിയായും ശുശ്രൂഷകനായും ആശയവിനിമയകാരനായുമൊക്കെ ചിലവഴിക്കാനായ ധന്യനിമിഷങ്ങളെ ഓര്‍മ്മിച്ചു കൊണ്ട് ഗുരുതുല്യനായ ആ മഹാപ്രതിഭയുടെ നിത്യസ്മരണയ്‌ക്കുന്നില്‍ സാദരം പ്രണമിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

Samskriti

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.