തിരുവനന്തപുരം: സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാനുള്ള ഗവര്‍ണറുടെ ആവശ്യം വെട്ടിയ ധനവകുപ്പ് ഒടുവില്‍ മുട്ടുമടക്കി. ക്ലിനിക്കു തുടങ്ങാന്‍ അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത് സര്‍ക്കാരിനു കത്തയച്ചിരുന്നു. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിന് ജൂലായ് 26നാണ് കത്തയച്ചത്. പരിഗണനയ്ക്കുവന്നപ്പോള്‍ ധനവകുപ്പ് നടപടിയെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു. രാജ്ഭവന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
എന്നാല്‍, ആഴ്ചകള്‍ക്കകം ധനവകുപ്പ് നിലപാട് തിരുത്തി. രാജ്ഭവനിലെ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. തുക അനുവദിച്ചു കൊണ്ടുള്ള ഫയല്‍ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഉത്തരവിറങ്ങും. രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിക്കണം എന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: