Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ഏകാദശി ഡിസം.മൂന്നിന്; ചുറ്റുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും, ചെമ്പൈ സംഗീതോത്സവത്തിന് 18ന് തിരശ്ശീല ഉയരും

ഏകാദശി വിളക്കാഘോഷത്തിന് മുന്നോടിയായി ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇന്നലെ വൈകിട്ട് ഏകാദശി വിളംബര നാമജപ ഘോഷയാത്ര നടത്തി. സത്രം ഗെയ്റ്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര, കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ സമാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2022, 04:23 pm IST
in Kerala

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ ആദ്യ വിളക്കോടുകൂടിയാണ് ഏകാദശി വിളക്കാഘോഷത്തിന് തുടക്കമാകുന്നത്. കഴിഞ്ഞ 100 വര്‍ഷമായി മുടക്കം കൂടാതെ ആദ്യത്തെ വിളക്ക് നടത്തുന്നത് അമ്മിണിയമ്മയുടെ വകയായാണ്. തുടര്‍ന്ന് 28 ദിവസം വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും വിളക്കാഘോഷം നടത്തും. ആഘോഷമായി നടത്തപ്പെടുന്നതാണ് ഇതില്‍ പല ചുറ്റുവിളക്കുകളും.

രണ്ടുനേരം മൂന്നാനകളോടെ നടക്കുന്ന കാഴ്ചശീവേലിക്ക്, കേരളത്തിലെ വാദ്യകുലപതികള്‍ അണിനിരക്കുന്ന പഞ്ചാരിമേളം ക്ഷേത്രാങ്കണത്തില്‍ അരങ്ങുതകര്‍ക്കും. പഞ്ചവാദ്യം, തായമ്പക, കേളി തുടങ്ങിയവയും, ഒപ്പം ക്ഷേത്രം ചുറ്റമ്പലത്തിലെ പതിനായിരത്തോളം വരുന്ന ചുറ്റുവിളക്കുകളും തെളിഞ്ഞ് കത്തുന്നതോടെ വാതാലയേശന്റെ തിരുമുറ്റം ആഘോഷത്തിമര്‍പ്പില്‍ ആറാടും. ചുറ്റുവിളക്ക് നടത്തുന്നവരുടെ വകയായി പല ദിവസങ്ങളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും നടക്കും. സംഗീതോത്സവത്തിന്റെ ഭാഗമായി 17ന് ദേശീയ സെമിനാറും ഉണ്ടായിരിക്കും. ഏകാദശി വിളക്കാഘോഷത്തിന് മുന്നോടിയായി ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇന്നലെ വൈകിട്ട് ഏകാദശി വിളംബര നാമജപ ഘോഷയാത്ര നടത്തി. സത്രം ഗെയ്റ്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര, കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ സമാപിച്ചു.  

ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ദേവസ്വം കാര്യാലയ ഗണപതിക്ക് നിറമാല, കേളി, വിശേഷാല്‍ പൂജ, ദീപാലങ്കാരം എന്നിവയും ഉണ്ടായിരുന്നു. ശനിയാഴ്ച ക്ഷേത്രം തന്ത്രി മുഖ്യന്റെ വകയായുള്ള ചുറ്റുവിളക്കിന് ഇടയ്‌ക്കാ നാദസ്വരത്തോടെയാണ് ആഘോഷം. ഏകാദശിയോടനുബന്ധിച്ച് 15 ദിവസം നീണ്ടുനില്‍ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് 18ന് തിരശ്ശീല ഉയരും. 19ന് രാവിലെ ശ്രീലകത്തുനിന്നും പകരുന്ന ദീപം, ചെമ്പൈ സംഗീതമണ്ഡപത്തിലെ നിലവിളക്കില്‍ തെളിയിക്കുന്നതോടെ സംഗീതാര്‍ച്ചനക്ക് തുടക്കമാകും. തുടര്‍ന്നുള്ള 15 ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീതലഹരിയില്‍ നിറഞ്ഞുനില്‍ക്കും. പാടിപ്പതിഞ്ഞവരും തുടക്കക്കാരുമായ 3000 ത്തോളം പേര്‍ കണ്ണന്റെ മുന്നില്‍ സംഗീതാര്‍ച്ചന നടത്തും. ഡിസം. രണ്ടിന് നൂറിലേറെ സംഗീതകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനവും മണ്‍മറഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുന്ന ഗജഘോഷയാത്രയും ഉണ്ടായിരിക്കും.  

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജഘോഷയാത്രക്ക് ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഒട്ടുമിക്ക ആനകളും പങ്കെടുക്കും. ഏകാദശി ദിവസം അര്‍ധരാത്രിയോടെ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ ‘കരുണചെയ്വാനെന്തു താമസം കൃഷ്ണാ’ എന്ന കീര്‍ത്തനത്തോടെ ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീലവീഴും. ഡിസം. മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഏകാദശി ദിവസം ദേവസ്വം വകയായി ഉദയാസ്തമന പൂജയോടെയാണ് വിളക്കാഘോഷം കൊണ്ടാടുന്നത്.

Tags: ഗുരുവായൂര്‍festivalEkadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.