കൊട്ടിയം: ബൈക്കിൽ ടെയിലർ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു. കൊട്ടിയം സിത്താര ജംഗഷന് സമീപം വാഴവിള പുത്തൻ വീട്ടിൽ ഗോപകുമാർ(56) ഗൗരി. കെ (16) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ കൊല്ലം – തിരുവനന്തപുരം ദേശിയപാതയിൽ മൈലക്കാട് ഇറക്കത്ത് ആണ് അപകടം ഉണ്ടായത്.
ചാത്തന്നൂർ സർക്കാർ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ സ്കൂളിലേക്ക് കൊണ്ട് ആക്കുന്നതിന് വേണ്ടി സിത്താരമുക്കിൽ നിന്നും ചാത്തന്നൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം
കൊല്ലം ഭാഗത്ത് നിന്നും വാഹനങ്ങളുമായി വന്ന കൂറ്റൻ ട്രെയിലർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: