കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മസം 10ന് പുനരാരംഭിക്കും. ഇതിനായി വിസ്തരിക്കേണ്ടുന്ന 36 സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാനാണ് തീരുമാനം. ഇപ്പോള്‍ വിസ്താരം നടത്തേണ്ടുന്ന 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന് കോടതിക്ക് കൈമാറിക്കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നടി മഞ്ജു വാര്യരെ വിസ്തരിക്കില്ല. മഞ്ജുവിനേയും മറ്റ് പ്രതിയായ ജിന്സണ് തുടങ്ങിയവരെ മുമ്പ് വിസ്തരിച്ചിട്ടുള്ളതിനാലാണ് ഇത്. ഇവരെ ഇനിയും വിസ്തരിക്കണമെങ്കില്‍ പ്രോസിക്യൂഷന് കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. വീണ്ടും വിസ്തരിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് പ്രോസിക്യൂഷന് അറിയിച്ചത്.
അതിനിടെ കേസിലെ അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. സംവിധായകന് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ തെളിവ് നശിപ്പിച്ചെന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: