ആലപ്പുഴ: കേരളത്തിലെ എന്‍എസ്എസ്, എസ്എന്‍ഡിപി കോളേജുകളില്‍ എസ്എഫ്ഐക്കാര്‍ക്ക് എന്തു കാണിക്കാമെന്ന് അവസ്ഥയാണെന്നും അച്ചടക്കമില്ലാത്ത സംഘടന പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തുന്നതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളാ നവോത്ഥാന സമിതി യോഗത്തിലാണ് എസ്എഫ്ഐക്കെതിരേ വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
ന്യൂനപക്ഷങ്ങളുടെ കോളജുകളില്‍ മികച്ച അച്ചടക്കമാണ് എസ്എഫ്ഐക്കെന്നും വെള്ളാപ്പള്ളി. എന്‍എസ്എസ്, എസ്എന്‍ഡിപി കോളേജുകളില്‍ കിടപ്പറയിലെ പോലെ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ പെരുമാറുന്നു .ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകര്‍ക്ക് കഴിയുന്നില്ല. ലഹരിയുടെ ഉപയോഗം വിദ്യാര്‍ത്ഥികളില്‍ കൂടുന്നു. ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല. കായികമായി നേരിടേണ്ടി വന്നാല്‍ പോലും ആ രീതിയില്‍ അതിനെ നേരിടണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: