തിരുവനന്തപുരം:വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.
ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നല്കി.
കഴിഞ്ഞ ദിവസം സമരത്തിന്റെ 100ാം ദിവസം വന്‍തോതില്‍ സമരക്കാര്‍ കലാപം അഴിച്ചുവിട്ടിരുന്നു.മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ വരെ ആക്രമണുണ്ടായി. ഇതിനിടെ സമരസമിതി നേതാക്കളില്‍ ഒരാളുടെ ഭാര്യയുടെ അക്കൗണ്ടില്‍ 11 കോടിയുടെ ഇടപാട് നടന്നെന്നും ഇത് വിഴിഞ്ഞ തുറമുഖത്തെ അട്ടിമറിക്കാനുള്ള വിദേശസഹായമാണെന്നും ആരോപണം ഉയരുകയാണ്.
എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുന്നത് സമരത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കൊളംബോ തുറമുഖത്തിലെ ചരക്ക് കൂടി വിഴിഞ്ഞത്ത് എത്തുമെന്നതിനാല്‍ 1500 കോടിയുടെ നഷ്ടമുണ്ടാകുമെന്ന പഠനമുള്ളതിനാല്‍ കൊളംബോ തുറമുഖം നടത്തുന്ന ചൈനക്കാരാണ് വിഴിഞ്ഞം തുറമുഖനിര്‍മ്മാണം അട്ടിമറിക്കാന്‍ ഫണ്ട് നല്‍കുന്നതെന്നും ആരോപണമുണ്ട്. 15ഓളം സംഘടനകള്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിന് കീഴിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: