ന്യൂദല്‍ഹി:ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി തന്റെ കൈയില്‍ പിടിച്ചത് താന്‍ വീഴാന്‍ തുടങ്ങിയപ്പോഴാണെന്ന് നടിയും മോഡലുമായ പൂനം കൗര്‍. ഇതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും പൂനം കൗര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപക പരിഹാസങ്ങളും അശ്ലീല കമന്റുകളും നിറഞ്ഞതിനെ തുടര്‍ന്നായിരുന്നു വിശദീകരണവുമായി പൂനം കൗര്‍ തന്നെ രംഗത്തെത്തിയത്. നടക്കുന്നതിനിടെ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് താന്‍ ഒപ്പമുണ്ടായിരുന്ന രാഹുല്‍ കയ്യില്‍ പിടിച്ചതെന്ന് പൂനം വിശദീകരിച്ചു.
തെലുങ്കാനയിലെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ തൊട്ടടുത്തായാണ് പൂനം കൗര്‍ നടക്കുന്നത്. വീഡിയോയില്‍ ആദ്യമാദ്യം ഇവര്‍ തമ്മില്‍ നല്ല അകലം കാണാമായിരുന്നു. പിന്നീടാണ് ഇവര്‍ കൈകോര്‍ത്ത് പിടിച്ച് നടക്കുന്നതായി കാണുന്നത്. എന്നാല്‍ താന്‍ വീഴാന്‍ പോയപ്പോല്‍ രാഹുല്‍ ഗാന്ധി പിടിച്ചതാണെന്ന് പൂനം കൗര്‍ പറയുന്നു
പൂനം കൗറിന്റെ കരം പിടിച്ച് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവച്ചിരുന്നു. ‘മഹാനായ മുത്തച്ഛന്റെ പാത പിന്തുടര്ന്ന്’ എന്ന വാചകം സഹിതമാണ് ബിജെപി നേതാവ് പ്രീതി ഗാന്ധി ഈ ചിത്രം അല്പം പരിഹാസത്തോടെ പങ്കുവച്ചത്. ഭാരത് ജോഡോ യാത്രയില്‍ പുരുഷന്മാരേക്കാള് രാഹുല്‍ അടുത്തിടപഴകിയത് പെണ്‍കുട്ടികളുമായിട്ടായിരുന്നു എന്ന വിമര്‍ശനം പൊതുവേ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അവിവാഹതിന് എന്ന രാഹുല്‍ഗാന്ധിയുടെ സ്റ്റാറ്റസ് പരിഹാസച്ചുവയുള്ള കമന്റുകള്‍ക്ക് മറയാവുകയാണ്.
‘ഇത് നിങ്ങളെപ്പോലെ ഒരാളെ സംബന്ധിച്ച് ഒട്ടും ആശാസ്യമല്ല.ഞാന്‍ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചത്’ –പ്രീതി ഗാന്ധിയ്ക്കുള്ള മറുപടിയെന്നോണം പൂനം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: