അഹമ്മദാബാദ്: ഗൂജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വീണത് ഒരു സംഘം യുവാക്കള്‍ മനപൂര്‍വ്വം പാലത്തില്‍ ഒന്നിച്ച് ചെലുത്തിയ സമ്മര്‍ദ്ദം മൂലമോ എന്ന് സംശയം. പാലം തകര്‍ന്ന് വീഴുന്നതിന് തൊട്ട് മുന്‍പ് എടുത്ത വീഡിയോയില്‍ പാലത്തിന് നടുവില്‍ നില്ക്കുന്ന യുവാക്കളുടെ സംഘം ഒരേ താളത്തില്‍ പാലം താഴേക്ക് തള്ളാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.
നൂറുദ്ദീന്‍ എന്ന ഒരാള്‍ പങ്കുവെച്ച ഈ വീഡിയോയില്‍ യുവാക്കള്‍ പാലം കുലുക്കുന്നത് വ്യക്തമായി കാണാം:
യുവാക്കളുടെ ഈ ശ്രമത്തിന് പിന്നാലെ പാലം കേബിള്‍ പൊട്ടി തകര്‍ന്നുവീഴുകയായിരുന്നു. യുവാക്കള്‍ പ്രത്യേക രീതിയില്‍ തുള്ളിക്കൊണ്ട് പാലത്തിന് മുകളില്‍ സമ്മര്‍ദ്ദം ഏല്പിക്കുന്നത് വ്യക്തമായി കാണാം. ഈ വീഡിയോ വൈറലാണ്.
അഹമ്മദാബാദ് സ്വദേശി വിജയ ഗോസ്വാമിയും കുടുംബാംഗങ്ങളും ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൂക്കു പാലം കാണാന്‍ പോയിരുന്നു. പക്ഷെ ചെറുപ്പക്കാരുടെ സംഘം പാലം കുലുക്കുന്നത് കണ്ടപ്പോള്‍ ഭയം മൂലം വിജയ് ഗോസ്വാമിയും കുടുംബവും സ്ഥലം വിട്ടു. അത് ദൈവാനുഗ്രഹവുമായി ഭവിച്ചു. അവര്‍ പാലത്തില്‍ നിന്നും പുറത്തുകടന്നതും വൈകാതെ പാലം തകര്‍ന്ന് വീണതും ഒന്നിച്ചായിരുന്നു. മനപൂര്‍വ്വമായിരുന്നു യുവാക്കള്‍ ഒന്നിച്ച് പാലം താഴേക്ക് കുലുക്കിക്കൊണ്ടിരുന്നതെന്ന് വിജയ് ഗോസ്വാമി പറയുന്നു. അതുമൂലം തൂക്കുപാലം ഭയാനകമായ തോതില്‍ കുലുങ്ങിയത് മൂലം പാലത്തിലൂടെയുള്ള നടത്തം തന്നെ വിഷമകരമായി തോന്നിയെന്നും അദ്ദേഹം പറയുന്നു.
“സ്ഥലം വിടുന്നതിന് മുന്‍പ്, ഡ്യൂട്ടിയിലുള്ള സ്റ്റാഫുകളോട് യുവാക്കള്‍ പാലം ശക്തമായി കുലുക്കുന്നുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ സ്റ്റാഫുകള്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതിലായിരുന്നു താല്പര്യം”-ഗോസ്വാമി പറഞ്ഞു.
മാത്രമല്ല, അന്നത്തെ ദിവസം പാലത്തിന് പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ അഞ്ചിരട്ടി ആളുകളെ കയറ്റിയിരുന്നു. മാത്രമല്ല, പാലം അറ്റകുറ്റപ്പണി ചെയ്ത അജന്ത ഒറേവ കമ്പനി മോര്‍ബി നഗരസഭയില്‍ നിന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് മുന്‍പ് പാലം ജനത്തിന് തുറന്നുകൊടുത്തതായി പരാതിയുണ്ട്. കമ്പനിയുടെ സിഇഒ ഒളിവിലാണ്. കമ്പനി വെബ്സൈറ്റുകളും സമൂഹമാധ്യമഅക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നില്ല. മൊത്തത്തില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയും മണക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: