അഹമ്മദാബാദ്: സാധാരണ 135 പേര്‍ക്ക് നില്ക്കാവുന്ന പാലത്തില്‍ ഒക്ടോബര്‍ 30ന് ഞായറാഴ്ച എത്തിയത് 675 പേരാണ്. ഉള്‍ക്കൊള്ളാവുന്ന ജനക്കൂട്ടത്തിന്റെ അഞ്ച് മടങ്ങ് എത്തിയതോടെ ഭാരം കൂടിയത് പാലത്തിന്റെ കേബിള്‍ പൊട്ടിയതിന് കാരണമായോ എന്നും സംശയിക്കുന്നുണ്ട്.
17 രൂപയായിരുന്നു പൊതുജനങ്ങള്‍ക്ക് പാലത്തില്‍ കയറാനുള്ള ടിക്കറ്റ് നിരക്ക്. നിസ്സാര ടിക്കറ്റ് നിരക്ക് പാലത്തിലേക്ക് സാധാരണക്കാരെ വലിയ തോതില്‍ ആകര്‍ഷിച്ചിരുന്നു. മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്ത ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത് ഒക്ടോബര്‍ 26നാണ്. 100 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് പണിത തൂക്കു പാലം കാണാന്‍ വന്‍ജനത്തിരക്കായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗുജറാത്ത് പുതുവത്സരദിനത്തോടനുബന്ധിച്ചാണ് പാലം തുറന്നത്.
അറ്റകുറ്റപ്പണിയിലെ പോരായ്മയാണ് മറ്റൊരു കാരണമായി കണക്കാക്കുന്നത്. അജന്ത ഒറേവ എന്ന കമ്പനിയാണ് അറ്റകുറ്റപ്പണി ചെയ്തത്. ഈ കമ്പനിയുടെ സിഇഒ ഒളിവിലാണ്. അജന്ത, ഓര്‍പട്ട് ക്ലോക്കുകള്‍ നിര്‍മ്മിക്കുന്ന അജന്തയും എല്‍ഇഡി, ഇ-ബൈക്ക്, ഗൃഹോപകരണസാധനങ്ങള് നിര്‍മ്മിക്കുന്ന ഒറേവയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അജന്ത ഒറേവ. 15 വര്‍ഷത്തേക്കാണ് ഈ കമ്പനിയ്ക്ക് മോര്‍ബി പാലത്തിന്റെ അറ്റുകുറ്റപ്പണി അജന്ത ഒറേവയെ മോര്‍ബി നഗരസഭ ഏല്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: