തിരുവനന്തപുരം : ഷാരോണ്‍ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗ്രീഷ്മ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പും തുടര്‍നടപടികളും പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊലപാതകത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും ഷാരോണിന്റെ പിതാവ് ആരോപിച്ചു. നിലവില്‍ ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മാവനും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.
അതിനിടെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിന് മുമ്പ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ശുചിമുറിയിലെ ലൈസോള്‍ എടത്തുകുടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഗ്രീഷ്മയുടെ തെളിവെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. യുവതി ആശുപത്രിയില്‍ ആയതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചു. ഷാരോണിന് നല്‍കിയ വിഷക്കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ ഇന്ന് തെളിവെടുപ്പിന് എത്തിക്കാനായിരുന്നു തീരുമാനം.
വിഷകുപ്പി എടുത്ത് പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവന്‍ ഇത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ഗ്രീഷ്മ പൊലീസിന് നല്‍കിയ മൊഴി. അതേസമയം ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഗ്രീഷ്മയുടെ സ്വകാര്യ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നതാണ് വൈരാഗ്യത്തിനും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. ഷാരോണിനോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും നല്‍കിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് പേടിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിന്‍മാറിയില്ല. അതിനാല്‍ കൊല്ലാന്‍ തീരുമാനമെടുക്കുകയായിരുന്നു. പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ വിവാഹ നിശ്ചയത്തിന് മുമ്പേ തന്നെ പിന്മാറാന്‍ ശ്രമിച്ചിരുന്നു. മറ്റൊരാളുമായി ഗ്രീഷ്മയുടെ നിശ്ചയം നടന്നശേഷം ഷാരോണ്‍ നിര്‍ബന്ധിച്ച് പള്ളിയില്‍ കൊണ്ടുപോയി സിന്ദൂരം തൊടുകയായിരുന്നെന്നും ഗ്രീഷ്മ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക