Categories: India

ഏകതാ ദിനം: പാര്‍ലമെന്റ് ഹാളിലെ അനുസ്മരണ ചടങ്ങില്‍ ഭാഗമാകാന്‍ തിരുവനന്തപുരം സ്വദേശി എസ്.എസ് അനുശ്രുതിയും

റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര നടത്തിയ പ്രസംഗ മത്സരത്തില്‍ അനുശ്രുതി നടത്തിയ മികച്ച പ്രകടനമാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കാന്‍ യോഗ്യത നേടിയത്

Published by

തിരുവനന്തപുരം: ലോകസഭാ സെക്രട്ടറിയേറ്റിന് കീഴിലുള്ള പാര്‍ലമെന്ററി റിസര്‍ച്ച് & ട്രെയിനിങ് ഫോര്‍ ഡെമോക്രസി, കേന്ദ്രയുവജനകാര്യ, വിദ്യാഭ്യാസ, മന്ത്രാലയങ്ങളുമായി ചേര്‍ന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികമായ ഒക്ടോബര്‍ 31ന് പാര്‍ലമെന്റ് ഹാളില്‍ സംഘടിപ്പിക്കുന്ന ദേശീയ ഏകതാ ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക അനുസ്മരണ ചടങ്ങില്‍ തിരുവനന്തപുരം സ്വദേശി എസ്.എസ് അനുശ്രുതി പങ്കെടുക്കും.

റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര നടത്തിയ പ്രസംഗ മത്സരത്തില്‍ അനുശ്രുതി നടത്തിയ മികച്ച പ്രകടനമാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കാന്‍ യോഗ്യത നേടിയത്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ അനുശ്രുതി യൂണിവേഴ്‌സിറ്റി തലത്തില്‍ ഇംഗ്ലീഷ് പ്രസംഗ, ഡിബേറ്റ് മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by