കോതമംഗലം: കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. നെല്ലിക്കുഴിയിലെ ഒരു സ്വകാര്യ സ്കൂളിൽ സെക്യൂരിറ്റി ജീവനക്കരൻ സാജു ബിജുവിന്റെ മുറിയിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഭവസ്ഥലത്ത് എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചുപേർ പിടിയിലായി.
വടാട്ടുപാറ സ്വദേശികളായ ഷെഫീഖ്, അശാന്ത്, ആഷിക്ക്, മുനീർ, കുന്നുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സമീപത്തുണ്ടായിരുന്ന ബൈക്കിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന്റെ ഉടമ യാസും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇയാളും ഓടി രക്ഷപ്പെടുകയായിരുന്നു. വർഷങ്ങളായി സാജു ഈ സ്കൂളിൽ ജോലി ചെയ്യുകയാണ്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ സാജു നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി എക്സൈസ് ഇവിടെ പരിശോധനയ്ക്ക് എത്തിയത്.
രാത്രികാലങ്ങളിൽ പലരും സാജുവിന്റെ മുറിയിൽ കഞ്ചാവ് വാങ്ങാനായി എത്തിയിരുന്നുവെന്ന് എക്സൈസ് അ റിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കും ഇയാൾ കഞ്ചാവ് നൽകിയിരുന്നോ എന്ന് സംശയമുണ്ട്. പുറത്ത് നിന്ന് വരുന്നവർക്ക് സ്കൂൾ വളപ്പിനുള്ളിൽ കഞ്ചാവ് ഉപയോഗിക്കാൻ സൗകര്യവും ഇയാൾ ചെയ്തു നൽകിയിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
സിസിടിവി തകരാറിൽ ആയിതിനാൽ സെക്യൂരിറ്റി ഓഫീസിൽ എന്താണ് നടന്നിരുന്നതെന്ന് അറിയാനായില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: