ജയ്പൂര്‍: വാഴ്ത്തപ്പെടാത്ത ഗിരിവര്‍ഗധീരരുടെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെയും ത്യാഗങ്ങള്‍ക്കു ശ്രദ്ധാഞ്ജലിയര്‍പ്പിക്കുന്ന പൊതുപരിപാടിയായ ‘മാന്‍ഗഢ് ധാം കി ഗൗരവ് ഗാഥ’യില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ബാന്‍സ്വാഡയില്‍ നവംബര്‍ ഒന്നിനാണ് പരിപാടി.
‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവര്‍ഗ വീരന്മാരെ കൊണ്ടാടാന്‍ ഗവണ്മെന്റ് നിരവധി നടപടികള്‍ക്കാണു തുടക്കംകുറിച്ചത്. നവംബര്‍ 15 (ഗോത്രവര്‍ഗ സ്വാതന്ത്ര്യസമരസേനാനി ബിര്‍സ മുണ്ഡയുടെ ജന്മവാര്‍ഷികദിനം) ‘ജന്‍ജാതീയ ഗൗരവ് ദിവസ്’ ആയി പ്രഖ്യാപിക്കല്‍, ഗോത്രവര്‍ഗക്കാര്‍ സമൂഹത്തിനു നല്കിയ സംഭാവനകള്‍ തിരിച്ചറിയുന്നതിനും സ്വാതന്ത്ര്യസമരത്തിലെ അവരുടെ ത്യാഗങ്ങളെക്കുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം ഗോത്രവര്‍ഗ മ്യൂസിയങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ദിശയിലെ മറ്റൊരു ചുവടുവയ്പില്‍, സ്വാതന്ത്ര്യസമരത്തിലെ വാഴ്ത്തപ്പെടാത്ത ഗോത്രവീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങള്‍ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ രാജസ്ഥാനിലെ ബാന്‍സ്വാഡയിലെ മാന്‍ഗഢ് കുന്നില്‍ നടക്കുന്ന ‘മാന്‍ഗഢ് ധാം കി ഗൗരവ് ഗാഥ’ എന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പരിപാടിയില്‍ പ്രധാനമന്ത്രി ഭീല്‍ സ്വാതന്ത്ര്യസമരസേനാനി ശ്രീ ഗോവിന്ദ് ഗുരുവിനു ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയും പ്രദേശത്തെ ഭീല്‍ ഗോത്രവര്‍ഗക്കാരുടെയും മറ്റു ഗോത്രവര്‍ഗക്കാരുടെയും സമ്മേളനത്തെ അഭിസംബോധനചെയ്യുകയും ചെയ്യും.
രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഭീല്‍ സമുദായത്തിനും മറ്റു ഗോത്രങ്ങള്‍ക്കും മാന്‍ഗഢ് ഹില്‍ പ്രത്യേക പ്രാധാന്യം നല്കുന്നു. ഭീലുകളും മറ്റു ഗോത്രങ്ങളും ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യസമരത്തില്‍ ദീര്‍ഘമായി പോരാടി. 1913 നവംബര്‍ 17നു ശ്രീ ഗോവിന്ദ് ഗുരുവിന്റെ നേതൃത്വത്തില്‍ 1.5 ലക്ഷത്തിലധികം ഭീലുകള്‍ മാന്‍ഗഢ് കുന്നില്‍ റാലി നടത്തി. ബ്രിട്ടീഷുകാര്‍ ഈ സമ്മേളനത്തിനുനേര്‍ക്കു വെടിയുതിര്‍ത്തു. ഇതു മാന്‍ഗഢ് കൂട്ടക്കൊലയ്ക്കു കാരണമായി. അവിടെ ഏകദേശം 1500 ഗിരിവര്‍ഗക്കാരാണു രക്തസാക്ഷികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: