തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നടപടിയില്‍ രാജ്ഭവന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം ചോദിക്കും. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഗവര്‍ണര്‍ക്കെതിരായ തിരക്കിട്ടുള്ള പ്രമേയം അവതരിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന് രാജ്ഭവന് കരുതുന്നു.
കണ്ണൂര്‍ സര്വ്വകലാശാലയിലേതുള്പ്പെടെ കേരളത്തിലെ 11 വിസിമാരുടെ രാജി ആവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയ ഇടപെടലിനെതിരെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കിയത്. വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നടപടിയെ പ്രമേയം അപലപിക്കുന്നു.
സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ പ്രമേയത്തിന് അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഗോപിനാഥ് രവീന്ദ്രന് വിശദീകരിക്കേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: