തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 11 കോടിയുടെ വിദേശഇടപാട് നടത്തിയതായി വെളിപ്പെടുത്തി ദേശാഭിമാനി ദിനപത്രം. ഇന്റലിജന്‍സ് ബ്യൂറോ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായും പറയുന്നു.
10 സന്നദ്ധ സമരസംഘടനകളെ വീക്ഷിക്കുന്നു
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്ത് സന്നദ്ധസംഘടനകളുടെ വിദേശസഹായത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമരത്തിന് പിന്നില്‍ അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുകയാണെന്ന് സംശയിക്കുന്നു.
ശ്രീലങ്കയ്ക്ക് നഷ്ടം 1500 കോടി
ശ്രീലങ്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദേശരാജ്യങ്ങളുടെ വരുമാനത്തെ വിഴിഞ്ഞം തുറമുഖപദ്ധതി ബാധിക്കും. ഇന്ത്യയുടെ കണ്ടെയ്നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്യുന്നത്. ഇത് മൂലം ഇന്ത്യയ്ക്ക് 2000 കോടിയുടെ നഷ്ടമുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ കൊളംബോയില്‍ നിന്നുള്ള ചരക്കുകളും ഇവിടെ എത്തും. ഇതുവഴി കൊളംബോയ്ക്ക് 1500 കോടിയുടെ നഷ്ടമുണ്ടാകും.
തൊഴില്‍ സാധ്യത, അനുബന്ധവ്യവസായവളര്ച്ച- കേരളത്തിന് നേട്ടമാകും
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചാല്‍ ആദ്യവര്‍ഷം 100 കോടി, രണ്ടാം വര്‍ഷം 500 കോടി എന്നിങ്ങനെ ക്രമാനുഗതമായി വരുമാനം വര്‍ധിച്ച് 36 വര്‍ഷം കഴിഞ്ഞാല്‍ 7822 കോടിയിലെത്തും. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കും. തുറമുഖം വരുന്നതോടെ അനുബന്ധമായുള്ള വ്യവസായങ്ങളും കച്ചവടവും വര്‍ധിക്കും.
സമരക്കാരുടെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ തുറമുഖ നിര്‍മ്മാണം നിര്‍ത്തിയാലേ സമരം നിര്‍ത്തൂ എന്ന സമരക്കാരുടെ വാശിയാണ് സര്‍ക്കാരിനെ സമരക്കാരുടെ ലക്ഷ്യത്തെക്കുറിച്ച് സംശയം ഉളവാക്കുന്നത്. വിഴിഞ്ഞം സമരക്കാരെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ഗാന്ധി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയതും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കും സമരത്തില്‍ പങ്കുണ്ടോ എന്ന സംശയം ബലപ്പെടുത്തുകയാണ്. അദാനി പദ്ധതി ആയതിനാല്‍ അതിനെ അട്ടിമറിക്കുക വഴി മോദി സര്‍ക്കാരിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് സമരക്കാര്‍ക്ക് എന്നും ആരോപണങ്ങളുണ്ട്.
തീരദേശത്തെ നശിപ്പിക്കുന്ന കരിമണല്ഖനനത്തിനെതിരെ മിണ്ടാത്തവര്‍
തീരദേശ സംരക്ഷണം എന്ന് നിലവിളിക്കുന്ന സമരക്കാര്‍ കൊല്ലത്തും ആലപ്പുഴയിലും നടക്കുന്ന ഖനനത്തിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാണെന്നത് വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ സമരക്കാര്‍ക്ക് ഗൂഢതാല്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. ആലപ്പഴയിലെയും കൊല്ലത്തെയും കരിമണല്‍ഖനനം വന്‍തോതില്‍ തീരദേശശോഷണമുണ്ടാക്കുന്ന പദ്ധതികളായിട്ട് കൂടി അതിനെ വിഴിഞ്ഞം സമരത്തിലെ സംഘടനകള്‍ ഒന്നും എതിര്‍ത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: