മലപ്പുറം: കരിപ്പൂരില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഏകദേശം ഒരു കിലോയോളം സ്വര്‍ണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രവന്റീവ് വിഭാഗമാണ് പിടികൂടിയത്. ഇന്ന് രാവിലെ എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നു ഷാര്‍ജ വഴി വന്ന മലപ്പുറം സ്വദേശിയായ ഷാഫിയില്‍ നിന്നും ആണ് 1061 ഗ്രാം സ്വര്‍ണ്ണമിശ്രിതം ശരീരത്തിനുള്ളില്‍ നാലു കാപ്സൂള്‍ ആയി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടിയത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 90,000 രൂപക്കും വിമാനടിക്കറ്റിനും വേണ്ടിയാണ് ഷാഫി ഇങ്ങനെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്. കസ്റ്റംസ് പ്രവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ മാത്യുവിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് പ്രകാശ് എം, ഇന്‍സ്പെക്ടര്‍ കപില്‍ ദേവ് സൂരിറ,ഹെഡ് ഹവല്‍ദാര്‍ സന്തോഷ് കുമാര്‍എന്നിവര്‍ ചേര്‍ന്നാണ് ഈ സ്വര്‍ണ കള്ളക്കടത്ത് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: