തിരുവനന്തപുരം: അദാനിയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരത്തിന്റെ 100ാം ദിവസമായ വെള്ളിയാഴ്ച സമരക്കാര്‍ വ്യാപകരമായ അക്രമം അഴിച്ചുവിട്ടു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്നായിരുന്നു അക്രമം.
പൊലീസ് ഭൂമിയോളം താഴുകയാണെന്നും തുറമുഖം പൂട്ടുന്നതൊഴികെയുള്ള സമരസമിതിയുടെ ആറ് ആവശ്യങ്ങളും അംഗീകരിച്ചിട്ടും സംഘര്‍ഷം ഉണ്ടാക്കുകയാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
തുറമുഖ നിര്‍മ്മാണ സ്ഥലത്ത് അതിക്രമിച്ച് പ്രവേശിച്ച സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തരുതെന്നും നിര്‍മ്മാണസ്ഥലത്ത് പ്രവേശിക്കരുതെന്നുമുള്ള കോടതി ഉത്തരവിനെ മറികടന്നുകൊണ്ടായിരുന്ന സമരക്കാരുടെ അഴിഞ്ഞാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: