തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി ശുംഭനെന്ന് വിശേഷിപ്പിച്ച സിപിഐ നേതാവ് കാനത്തിന്റെ പരാമര്‍ശം വിവാദമാകുന്നു.
ഗവര്‍ണറെപ്പോലുള്ള പദവിയില്‍ ഇരിയ്ക്കുന്ന ഒരാളെ ശുംഭന് എന്നതുപോലെയുള്ള തരംതാഴ്ന്ന വിശേഷണങ്ങള്‍ നടത്തുന്നത് അഭികാമ്യമാണോ എന്നാണ് പരിശോധിക്കപ്പെടുന്നത്. 11 വിസിമാരെ പിന്‍വലിക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള ഗവര്‍ണറുടെ നടപടിയാണ് കാനത്തിന്റെ വിദ്വേഷപരാമര്‍ശത്തിന് കാരണം. ഭരണത്തിന്റെ പേരില്‍ അക്കാദമിക തലത്തില്‍ സിപിഐയ്ക്കുള്ള മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെടും എന്ന ഭയമാണ് കാനത്തിന്റെ ഈ പരാമര്‍ശത്തിന് പിന്നിലെന്ന് കരുതുന്നു.
“അധികാരങ്ങളെല്ലാം തന്റേതെന്ന് ഏതെങ്കിലും ശുംഭന് വിചാരിച്ചാല്‍ എന്തു ചെയ്യും? എല്ലാ സര്‍വ്വകലാശാലകളും ഭരിക്കുന്നത് താനാണെന്ന് ഗവര്‍ണര്‍ കരുതുന്നു”- ഇതായിരുന്നു കാനത്തിന്റെ വിവാദ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: